Friday December 09, 2016
Latest Updates

ഹൊസൂരില്‍ ബംഗളൂരു – എറണാകുളം ഇന്റര്‍സിറ്റി എക്‌സ് പ്രസ് പാളം തെറ്റി,മലയാളികള്‍ അടക്കം നിരവധി പേര്‍ മരിച്ചു 

ഹൊസൂരില്‍ ബംഗളൂരു – എറണാകുളം ഇന്റര്‍സിറ്റി എക്‌സ് പ്രസ്  പാളം തെറ്റി,മലയാളികള്‍ അടക്കം നിരവധി പേര്‍ മരിച്ചു 

ബംഗളൂരു: ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ട്രെയിന്‍ ഹൊസൂറിനു സമീപം പാളം തെറ്റിയുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചു.ഇരുപതിലേറെ പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അറുപതില്‍ ഏറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ മലയാളികളുണ്ട് ഉണ്ടെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.ഡി എട്ട് ബോഗിയാണ് അപകടത്തില്‍പ്പെട്ടവില്‍ ഒന്ന്. ഈ ബോഗിയില്‍ പാലക്കാട് ഭാഗത്തേക്കുള്ള അറുപതോളം മലയാളികള്‍ ഉണ്ടായിരുന്നു എന്ന് സൂചനയുണ്ട്. ആകെ 130 പേരോളം ബോഗിയില്‍ ഉണ്ടായിരുന്നു.

ബംഗളൂരു – എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെിയിനാണ് പാളം തെറ്റിയത്. എന്‍ജിന് തീപിടിച്ചതാണ് അപകടക കാരണമെന്നാണ് പ്രാഥമിക വിവരം. രാവിലെ 7.45ഓടെ ബംഗളൂരുവിന് 45 കിലോമീറ്റര്‍ അകലെ ഹുസൂരിലും കാര്‍വിലാറിനും ഇടയില്‍വെച്ചായിരുന്നു അപകടം. ആറു ബോഗികള്‍ പൂര്‍ണമായും പാളം തെറ്റിയിട്ടുണ്ട്. ഒരു ബോഗി പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. എ സി ഉള്‍പ്പെടെയുള്ള കോച്ചുകളാണ് അപകടത്തില്‍പ്പെട്ടത്.

ജനവാസമില്ലാത്ത സ്ഥലത്തായിരുന്നു അപകടം നടന്നത് എന്നതിനാല്‍ രക്ഷാപ്രവര്‍ത്തനവും വൈകിയിരിക്കുകയാണ്.അതേസമയം ,രണ്ടു മലകള്‍ക്കിടയില്‍ കൂടി ഓടവേ ട്രെയിയിനിനു മേലേയ്ക്ക് പാറകഷണം വീണാണ് അപകടം ഉണ്ടായതെന്ന് കേന്ദ്ര റയില്‍ മന്ത്രി സുരേഷ് പ്രഭുവിന്റെ ട്വീറ്റ് സൂചിപ്പിക്കുന്നു. 

Scroll To Top