Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍ ആശുപത്രികളിലെ വെയിറ്റിംഗ് ലിസ്റ്റിലുള്ളവര്‍ 360,000 പേര്‍ ,ഉടനെങ്ങും പരിഹാരമില്ലെന്ന് ആരോഗ്യ മന്ത്രി

അയര്‍ലണ്ടില്‍ ആശുപത്രികളിലെ വെയിറ്റിംഗ് ലിസ്റ്റിലുള്ളവര്‍ 360,000 പേര്‍ ,ഉടനെങ്ങും പരിഹാരമില്ലെന്ന് ആരോഗ്യ മന്ത്രി

ഡബ്ലിന്‍: അയര്‍ലണ്ടിലെ ആശുപത്രികളില്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ കാത്തിരിക്കുന്നവരുടെ എണ്ണം 360,753 ആയി. ഒരു വര്‍ഷത്തിലധികമാണ് രോഗികള്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ കാത്തിരിക്കുന്നത്. ചികിത്സയ്ക്കായി ഒരു വര്‍ഷത്തിലധികമായി കാത്തിരിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായെങ്കിലും ഇപ്പോഴും 38,000 പേര്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ കാത്തിരിക്കുന്നു. ആശുപത്രികളിലെ ഈ പ്രതിസന്ധി സമീപ കാലത്തൊന്നും പരിഹരിക്കപ്പെടില്ലെന്ന് ആരോഗ്യമന്ത്രി ലിയോ വരദ്കര്‍ ആര്‍ടിഇ ന്യൂസിനോട് പറഞ്ഞു. ഈ പ്രതിസന്ധി മാസങ്ങളോ വര്‍ഷങ്ങളോ നീണ്ടേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിവസേന കൂടുതല്‍ ആളുകള്‍ അത്യാഹിത വിഭാഗത്തെ ആശ്രയിക്കുന്നതായും ആംബുലന്‍സ് വിളിക്കുന്നതായും മന്ത്രി പറഞ്ഞു. 

വെയ്റ്റിംഗ് ലിസ്റ്റില്‍ കാത്ത് നില്‍ക്കുന്ന എല്ലാവര്‍ക്കും അര്‍ഹമായ ചികിത്സ ലഭ്യമാക്കണമെന്നത് അവരുടെ അവകാശമാണെന്ന് ഐറിഷ് നഴ്‌സസ് ആന്‍ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ്‌വൈഫ് അസോസിയേഷന്‍ മിഡ്‌വൈഫ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ലിയാം ഡോറന്‍ പറഞ്ഞു. പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് ഡോറന്‍ ആവശ്യപ്പെട്ടു. അതേസമയം ഫിസിയോ തെറാപ്പി, ഒക്യുപ്പേഷണല്‍ തെറാപ്പി വിഭാഗങ്ങളില്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ കാത്തിരിക്കുന്നവരുടെ എണ്ണം കുറഞ്ഞത് ശുഭകരമായ വാര്‍ത്തയാണെന്നും ഡോറന്‍ പറഞ്ഞു. 

വെയ്റ്റിംഗ് ലിസ്റ്റില്‍ കാത്തിരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് എച്ച്എസ്ഇക്കുള്ള ശക്തമായ മുന്നറിയിപ്പാണെന്ന് ഫിനാഫാള്‍ ആരോഗ്യ വക്താവ് ബില്ലി കെല്ലെഹര്‍ പറഞ്ഞു

Scroll To Top