Thursday December 08, 2016
Latest Updates

ഇതെന്തൊരു രാജ്യം! ആയിരക്കണക്കിന് കുട്ടികളടക്കം 4 ലക്ഷം രോഗികള്‍ ഒരു വര്‍ഷത്തിലധികമായി അപ്പോയിന്റ്‌മെന്റ് കാത്തിരിക്കുന്നുവെന്ന് കണക്കുകള്‍ 

ഇതെന്തൊരു രാജ്യം! ആയിരക്കണക്കിന് കുട്ടികളടക്കം 4 ലക്ഷം രോഗികള്‍ ഒരു വര്‍ഷത്തിലധികമായി അപ്പോയിന്റ്‌മെന്റ് കാത്തിരിക്കുന്നുവെന്ന് കണക്കുകള്‍ 

ഡബ്ലിന്‍ :ഇന്ത്യയിലെയും ആഫ്രിക്കയിലെയും കുട്ടികള്‍ എത്ര ഭാഗ്യമുള്ളവരാണെന്നു അയര്‍ലണ്ടിലെ കുട്ടികള്‍ വിചാരിക്കുന്നുണ്ടാവും!.അയര്‍ലണ്ടിലെ ആശുപത്രികളില്‍ ഏതെങ്കിലും രോഗത്തിന് ചികിത്സ തേടി ഡോക്റ്ററെ കണ്ട് പ്രാഥമിക പരിശോധന നടത്താന്‍ കാത്തിരിക്കുന്ന കുട്ടികളുടെ എണ്ണം കുതിച്ചുയരുന്നതായി റിപ്പോര്‍ട്ടുകള്‍. ആശുപത്രികളില്‍ രോഗികളുടെ കാത്തിരിപ്പു സമയം മൂന്നോ നാലോ വര്‍ഷം വരെയായാലും അത്ഭുതപ്പെടാനില്ല എന്നാണ് ആരോഗ്യവകുപ്പ് തന്നെ നല്കുന്ന സൂചനകള്‍. ! 25000 കുട്ടികളാണ് ചികിത്സ കാത്തു കഴിയുന്നവരുടെ കൂട്ടത്തിലുള്ളത്..
cartoon hospital waitingഅയര്‍ലണ്ടില്‍ ഡോക്ടറെ കാണാന്‍ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം ചരിത്രത്തിലാദ്യമായി 400,000 കവിഞ്ഞു. ഇതില്‍ തന്നെ 10,000 കുട്ടികള്‍ ഉള്‍പ്പടെ 184,000 പേര്‍ ആറു മാസത്തോളമായി കാത്തിരിപ്പ് തുടരുന്നവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കുട്ടികള്‍ക്കായുള്ള ആശുപത്രികളിലെ കണക്കുകള്‍ വ്യക്തമാക്കുന്നത് 25,257 കുട്ടികളും പട്ടികയില്‍ ഉള്‍പ്പെടും എന്നാണ്. പതിനായിരത്തില്‍ അധികം ആളുകള്‍ ഒരു വര്‍ഷത്തിലധികമായി ഡോക്ടറെ കാണാന്‍ കാത്തിരിക്കുന്നവരാണ്.
രാജ്യത്തിന്റെ ദക്ഷിണ പശ്ചിമ ഭാഗങ്ങളിലായാണ് എറ്റവും മോശം സ്ഥിതിയുള്ളത്. വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലും, കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലുമായാണ് എറ്റവും നീണ്ട പട്ടിക ഉള്ളത്. ചികിത്സാ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 70 മില്യണ്‍ യൂറോയുടെ അടിയന്തിര ധനസഹായം ആവശ്യമാണെന്ന് ആരോഗ്യ മന്ത്രി ലിയോ വരേദ്കര്‍ പ്രതികരിച്ചു.

Scroll To Top