Saturday December 10, 2016
Latest Updates

ബീഫിന്റെ രൂപത്തില്‍ കുതിരയിറച്ചി വീണ്ടും വിപണിയില്‍ ,യൂറോപ്പിലാകെ റെയിഡ് ,26 അറസ്റ്റ് 

ബീഫിന്റെ രൂപത്തില്‍ കുതിരയിറച്ചി വീണ്ടും വിപണിയില്‍ ,യൂറോപ്പിലാകെ റെയിഡ് ,26 അറസ്റ്റ് 

ഡബ്ലിന്‍ :അയര്‍ലണ്ടിലും യൂറോപ്പിന്റെ പലഭാഗങ്ങളിലും കുതിര ഇറച്ചി വീണ്ടും മാര്‍ക്കറ്റില്‍ വ്യാജമായ രീതിയില്‍ വില്പ്പന നടത്തുന്നതായി അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു.2013 ല്‍ യൂറോപ്പിനെ പിടിച്ചു കുലുക്കിയ കുതിരയിറച്ചി വിവാദത്തെ തുടര്‍ന്ന് രൂപീകൃതമായ സംയുക്ത അന്വേഷണ എജന്‌സി കഴിഞ്ഞ ദിവസവും വിവിധ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. നടന്നു കൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ തുടര്‍ച്ചയാണ് പുതിയ നടപടിയെന്ന് ഗാര്‍ഡയും കാര്‍ഷിക വകുപ്പും അറിയിച്ചു.
യൂറോപ്യന്‍ യൂണിയന്റെ ജുഡീഷ്യല്‍ വിഭാഗമായ യുറോജസ്റ്റിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന അന്വേഷണത്തില്‍ യൂറോപ്പിലാകമാനം ഇതുവരെ 26 അറസ്റ്റുകള്‍ നടന്നു. 800 പാസ്‌പോര്‍ട്ടുകളും 37000 യൂറോയും ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്. ഫ്രാന്‍സ്, നെതര്‍ലന്റ്, ബെല്‍ജിയം എന്നിവകേന്ദ്രമാക്കി നടക്കുന്ന അന്വേഷണത്തില്‍ നിരവധി വ്യാപാര സ്ഥാപനങ്ങളിലടക്കം റെയ്ഡ് നടക്കുകയും കമ്പ്യൂട്ടര്‍ ചിപ്പുകളടക്കമുള്ളവ പിടിച്ചെടുക്കുകയും ചെയ്തതായി അധികൃതര്‍ പറയുന്നു.

അറസ്റ്റിലായ 26 പേരില്‍ 10 ഫ്രഞ്ചുകാരും, മൂന്ന് നെതര്‍ലന്റുകാരും, നാല് ബെല്‍ജിയംകാരും ഉള്‍പ്പെടുന്നതായാണ് സൂചന. ഫ്രാന്‍സ്, ബെല്‍ജിയം, ജെര്‍മനി,അയര്‍ലണ്ട്, ലക്‌സംബര്‍ഗ്, നെതര്‍ലന്റ്, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ അന്വേഷണത്തില്‍ പങ്കുചേര്‍ന്നു. 2010 മുതല്‍ 2013 വരെഭക്ഷ്യയോഗ്യമല്ലാത്ത 4700 കുതിരകളെ കശാപ്പുചെയ്ത് മേഖലയില്‍ വിതരണം നടത്തിയെന്നാണ് ഫ്രഞ്ച് അന്വേഷണ ഏജന്‍സികളുടെ കണക്കുകള്‍.

കുതിരയിറച്ചി വിവാദം പൊട്ടിപ്പുറപ്പെടുന്നതിനു രണ്ടു മാസം മുന്‍പ് 2012 നവംബറില്‍ തന്നെ സംഭവത്തെ കുറിച്ച് ബെല്‍ജിയത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നതായി യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ പറഞ്ഞു. ഫ്രഞ്ച് കമ്പനിയായ കോമിഗലിന്റെ ഇറച്ചിയില്‍ 100 ശതമാനവും കുതിരയിറച്ചിയാണെന്ന് കണ്ടെത്തിയിരുന്നു. ബീഫിന് 4 യൂറോയും കുതിരയിറച്ചിക്ക് 90 സെന്റുമായിരുന്നു ഈ കാലയളവില്‍ വില.

Scroll To Top