Tuesday September 26, 2017
Latest Updates

കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ കൊന്നത് 7618 കുതിരകളെ, ബീഫെന്ന് കരുതി ആര്‍ത്തിയോടെ കഴിച്ചത് കുതിരയിറച്ചി?

കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ കൊന്നത് 7618 കുതിരകളെ, ബീഫെന്ന് കരുതി ആര്‍ത്തിയോടെ കഴിച്ചത് കുതിരയിറച്ചി?

ഡബ്ലിന്‍ :ബീഫെന്ന് കരുതി ആളുകളെല്ലാം ആര്‍ത്തിയോടെ കഴിച്ചത് കുതിരയിറച്ചിയായിരുന്നോ? ആണെന്ന സംശയം ബലപ്പെടുകയാണ്.യൂറോപ്യന്‍ മാംസ വിപണിക്കായി പോയവര്‍ഷം കൊന്നൊടുക്കിയത് 7618 അയര്‍ലണ്ട് കുതിരകളെയാണെന്നാണ് ഏറ്റവും പുതിയ റിപോര്‍ട്ടുകള്‍.

2015ല്‍ 6033 കുതിരകളെ കൊന്നിരുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

കുതിര സ്നേഹികളെ മുറിപ്പെടുത്തുന്ന സംഭവമാണ് ഇതെങ്കിലും ദുരിതപൂര്‍ണമായി കഴിയുന്നതിനേക്കാള്‍ നല്ലത് അവറ്റകളെ കൊന്നത് തന്നെയാണെന്ന് സൊസൈറ്റി ഓഫ് ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമല്‍സ് (ഐ.എസ്.പി.സി.എ) ചീഫ് ഇന്‍സ്പെക്ടര്‍ കോനോര്‍ ഡൗളിങ് അഭിപ്രായപ്പെടുന്നു.കഴിഞ്ഞ 10വര്‍ഷമായി വളരെയേറെ മൃഗങ്ങള്‍ യാതനകള്‍ നിറഞ്ഞ സാഹചര്യത്തില്‍ ജീവിക്കുന്നതിന് സാക്ഷിയാകേണ്ടിവന്നിട്ടുണ്ട്.

അതിനേക്കാള്‍ എത്രയോ ഭേദമാണ് ജീവനെടുത്തത് എന്നാണ് ഇവരുടെ അഭിപ്രായം .ഒരു പ്രായം കഴിഞ്ഞാല്‍ കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ കഴിയാതെ പോവുന്ന കുതിരകളുടെ ജീവിതം കഷ്ടമാണ്. ഡൗളിങ് പറയുന്നു.ചിലതിനൊക്കെ അറവുശാലയിലെത്തിപ്പെടാന്‍ പോലുമുള്ള ആരോഗ്യ സ്ഥിതി ഉണ്ടാകാറില്ല.

കുതിരകളെ കൊല്ലുന്നതിന്റെ കണക്കില്‍ വന്‍ വര്‍ധന കാണിക്കുമ്പോഴും കന്നുകാലികളുടെയും ആടുകളുടെയും കശാപ്പില്‍ കാര്യമായ കുറവുണ്ടായിട്ടില്ലെന്നത് ആശ്വാസകരമാണ്. കൃഷി വകുപ്പിന്റെ കണക്കു പ്രകാരം 106 മില്ല്യണ്‍ പശുക്കളേയും 2.7 ആടുകളെയുമാണ് 2016ല്‍ ആളുകള്‍ കൊന്നു തിന്നത്.

ആട്ടിറച്ചിയും ബീഫുമൊക്കെ ഐറീഷ് തീന്‍മേശകളിലൊഴിയാതിരിക്കുമ്പോഴാണ് കുതിരയിറച്ചിയുടെ പേരില്‍ വിവാദമുയര്‍ന്നിരിക്കുന്നത്.അയര്‍ലണ്ടില്‍ വിറ്റഴിച്ച ബീഫില്‍ വന്‍തോതില്‍ കുതിരയിറച്ചി ഉണ്ടായിരുന്നതായി 2013ല്‍ത്തന്നെ വെളിപ്പെടുത്തലുണ്ടായിരുന്നു.

എന്നാല്‍ അയര്‍ലണ്ടിലല്ല മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലാണ് കുതിരയിറച്ചിയുടെ ആവശ്യക്കാരെന്നാണ് ബീഫ് കച്ചവടക്കാരുടെ അവകാശവാദം.എങ്കില്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി പത്തു മില്യനോളം ബര്‍ഗറുകള്‍ അയര്‍ലണ്ടിലെ ഷോപ്പുകളില്‍ നിന്നും പിന്‍വലിച്ചത് എന്തിനാണെന്ന ചോദ്യം ഐറിഷ് പാര്‍ലിമെന്റില്‍ ഉയര്‍ന്നപ്പോള്‍ ലഭിച്ച ഉത്തരം പിന്‍വലിച്ചെങ്കിലും അവ യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് നിര്‍മ്മിച്ചവയായിരുന്നു എന്നായിരുന്നു!കുതിര ഇറച്ചിയുടെ അംശം ബീഫ് ബര്‍ഗറില്‍ കണ്ടെത്തിയെന്ന് സര്‍ക്കാരും സമ്മതിക്കുമ്പോഴും,അതെത്ര ശതമാനമാണ് എന്ന് ആരും വെളിപ്പെടുത്തിയില്ല!അതാണ് അയര്‍ലണ്ടിലെ മാംസവ്യാപാര ലോബിയുടെ കഴിവ് !

Scroll To Top