Thursday December 08, 2016
Latest Updates

ആശുപത്രികളില്‍ എത്തിച്ചിട്ടും വിദഗ്ദ്ധ ചികിത്സ ലഭിക്കാതെ അയര്‍ലണ്ടില്‍ ഓരോ വര്‍ഷവും മരുക്കുന്നത് 350 പേരെന്നു വെളിപ്പെടുത്തല്‍

ആശുപത്രികളില്‍ എത്തിച്ചിട്ടും വിദഗ്ദ്ധ ചികിത്സ ലഭിക്കാതെ അയര്‍ലണ്ടില്‍ ഓരോ വര്‍ഷവും മരുക്കുന്നത് 350 പേരെന്നു വെളിപ്പെടുത്തല്‍

ഡബ്ലിന്‍:വിദഗ്ദ്ധ ചികിത്സ ലഭിക്കാത്തു കാരണം അയര്‍ലണ്ടില്‍ ഓരോ വര്‍ഷവും 300 മുതല്‍ 350 പേര്‍ വരെ മരിക്കുന്നതായി ഡോ. ഫെര്‍ഗല്‍ ഹിക്കി. അത്യാഹിത വിഭാഗത്തിലെത്തിച്ചിട്ടും അമിത തിരക്കു കാരണം ചികിത്സ ലഭിക്കാതെ ലഭിക്കുന്നവരുടെ എണ്ണം മാത്രമാണിതെന്ന് എന്ന് ഇന്നലെ ഓള്‍ അയര്‍ലണ്ട് ഹോസ്പിറ്റല്‍ കണ്‌സല്ട്ടന്റ്‌സ് കോണ്‍ഫറന്‍സില്‍ അദ്ദേഹം പറഞ്ഞു.

ബ്യൂമോണ്ട് ഹോസ്പിറ്റലിലെ ന്യൂറോസര്‍ജിക്കല്‍ യൂണിറ്റില്‍ പല രോഗികള്‍ക്കും അത്യാവശ്യമായ പരിചരണം കിട്ടാത്തത് മരണത്തിലേയ്ക്ക് നയിക്കുന്നതായി ഡോ. ഹിക്കി ചൂണ്ടിക്കാട്ടി. ഹോസ്പിറ്റലുകളിലെ അമിത തിരക്ക് നിയന്ത്രിക്കാന്‍ ഹോസ്പിറ്റലുകള്‍ക്ക് പുറത്ത് സംവിധാനം കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തവണത്തെ മഞ്ഞുകാലം കഠിനമാകുമെന്ന് വാര്‍ത്തകളുള്ളതിനാല്‍ ഹോസ്പിറ്റലുകളില്‍ രോഗികളുടെ തിരക്ക് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് മറ്റൊരു മുതിര്‍ന്ന ഡോക്ടറായ ഡോ. ടോം റയാന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു. ഹോസ്പിറ്റലുകളിലെങ്ങും രോഗികള്‍ക്ക് ആവശ്യത്തിന് ബെഡ്ഡുകള്‍ കിട്ടാത്ത സ്ഥിതിയാണ്. മതിയായ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമല്ല. ഹോസ്പിറ്റലുകള്‍ക്ക് പണം നേടിക്കൊടുക്കുക എന്നതിലുപരി, ഗോരികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനാകണം ഡോക്ടര്‍മാര്‍ പരിഗണന നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡോ. റയാന്റെ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്ത ആരോഗ്യമന്ത്രി സിമോണ്‍ ഹാരിസ്, ആരോഗ്യ രംഗം വെല്ലുവിളി നേരിടുകയാണെന്ന് സമ്മതിച്ചു. എങ്കിലും 2015നെ അപേക്ഷിച്ച് ട്രോളിയില്‍ ചികിത്സ കാത്തു കഴിയുന്ന രോഗികളുടെ എണ്ണത്തില്‍ ഈ വര്‍ഷം 5% കുറവുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Scroll To Top