Saturday December 10, 2016
Latest Updates

ആഹ്ലാദപൂര്‍വ്വം ഡബ്ലിന്‍ ഹോളി ആഘോഷിച്ചു,സ്റ്റില്‍ഓര്‍ഗനില്‍ ഞായറാഴ്ച

ആഹ്ലാദപൂര്‍വ്വം ഡബ്ലിന്‍ ഹോളി ആഘോഷിച്ചു,സ്റ്റില്‍ഓര്‍ഗനില്‍ ഞായറാഴ്ച

നിറങ്ങളുടെ ഉത്സവമായ ഇന്ത്യയുടെ തനത് ആഘോഷം, ഹോളി ഡബ്ലിനിലെ ട്രിനിറ്റി കോളജിലും. നൂറുകണക്കിനു വിദ്യാര്‍ത്ഥികളാണ് ഇന്നലെ കോളജ് അങ്കണത്തിലും മറ്റുമായി വര്‍ണ്ണങ്ങള്‍ വാരിയെറിഞ്ഞ് ഹോളി ആഘോഷിച്ചത്. ട്രിനിറ്റി ഇന്ത്യന്‍ സൊസൈറ്റിയാണ് ആഘോഷം സംഘടിപ്പിച്ചത്.

ഇന്ത്യന്‍ ദേശീയ ആഘോഷങ്ങളില്‍ ഒന്നായ ഹോളി എല്ലാ മാര്‍ച്ച് മാസത്തിലുമാണ് നടത്താറ്. ഇന്ത്യ, നേപ്പാള്‍ എന്നിവിടങ്ങളിലാണ് പ്രചാരമെങ്കിലും ഇന്ന് ലോകത്താകമാനം പ്രിയപ്പെട്ട ഉത്സവാഘോഷമായി മാറിയിട്ടുണ്ട് ഇത്. ട്രിനിറ്റിയ്ക്ക് പുറമേ ഡബ്ലിനിലെ മിക്ക കോളജുകളിലും ഹോളി ആഘോഷം നടത്തപ്പെടുന്നുണ്ട് .

ഡബ്ലിന്‍ ഇന്ത്യന്‍ സമൂഹം പങ്കെടുക്കുന്ന ഹോളി ആഘോഷം മാര്‍ച്ച് 26 ന് ഡബ്ലിനില്‍ വൈവിധ്യപൂര്‍ണ്ണമായ ചടങ്ങുകളോടെ നടത്തപ്പെടും..സ്റ്റില്‍ഓര്‍ഗന്‍ ഇന്ഡസ്ട്രിയല്‍ പാര്‍ക്കിലെ ഹോളി അവന്യൂവിലുള്ള ജി എ എ ക്ലബ്ബിലാണ് മാര്‍ച്ച് 26 ശനിയാഴ്ച്ച ഉച്ചയ്ക്ക് 11 മുതല്‍ 4 വരെയാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
പ്രമുഖ ഇന്ത്യന്‍ സംഘടനയായ ഹിന്ദു കള്‍ച്ചറല്‍ സെന്റര്‍ നേതൃത്വമെടുത്ത് സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഓഫ് കളേഴ്‌സിനോട് അനുബന്ധിച്ച് വിവിധ കലാപരിപാടികള്‍ ,നൃത്യനൃത്യങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

Scroll To Top