Thursday December 08, 2016
Latest Updates

ഹോണ്ട സിബി ട്വിസ്റ്റര്‍ പിന്‍വലിക്കുന്നു; പകരം ലിവയെത്തും

ഹോണ്ട സിബി ട്വിസ്റ്റര്‍ പിന്‍വലിക്കുന്നു; പകരം ലിവയെത്തും

വില്‍പ്പനയില്‍ ഇടിവു വന്നതിനെ തുടര്‍ന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ തങ്ങളുടെ സിബി ട്വിസ്റ്റര്‍ മോഡല്‍ വിപണിയില്‍ നിന്നും പിന്‍വലിക്കുന്നു. പകരക്കാരനെ ഉടന്‍ തന്നെ അവതരിപ്പിക്കാനാണ് സാധ്യത. ഹോണ്ടയുടെ ലിവോ മോഡലായിരിക്കും പകരക്കാരനായി വിപണിയിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

വില്‍പനയില്ലാത്ത ബൈക്കുകള്‍ പിന്‍വലിച്ച് കൂടുതല്‍ മികച്ച ഉല്‍പന്നങ്ങള്‍ കൊണ്ടുവന്ന് വിപണി സജീവമായി നിലനിര്‍ത്തുക എന്ന ഹോണ്ടയുടെ പോളിസിയുടെ ഭാഗമായാണ് പദ്ധതി. അടുത്ത വര്‍ഷത്തോടെ മാര്‍ക്കറ്റ് ഓഹരിയില്‍ വ്യക്തമായ ആധിപത്യം നേടിയെടുക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 2015ല്‍ മാത്രം പതിനഞ്ചോളം ബൈക്കുകള്‍ കമ്പനി വിപണിയിലവതരിപ്പിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു.

സിബി ട്വിസ്റ്റര്‍ കുറച്ചു കാലമായി കാര്യമായ പുതുക്കലുകളൊന്നുമില്ലാതെയാണ് വിപണിയില്‍ നിലനില്‍ക്കുന്നത്. എന്നാല്‍ നിലവില്‍ തന്നെ വിപണി വിജയം കൈവരിച്ചുകഴിഞ്ഞ ഡ്രീം മോട്ടോര്‍സൈക്കിള്‍ റെയ്ഞ്ചില്‍ പെടുന്നതാണ് ഹോണ്ട പുതുതായി അവതരിപ്പിക്കാനിരിക്കുന്ന ലിവോ മോട്ടോര്‍സൈക്കിള്‍. ഹോണ്ടയുടെ യുണികോണ്‍ 160യുടേതിന് സമാനമായ ഡിസൈന്‍ സവിശേഷതകളോടെയാവും ലിവോ വിപണിയിലെത്തുക.

 

Scroll To Top