Thursday September 21, 2017
Latest Updates

ഹോണ്ട കാറുകളുടെ വിലവര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു

ഹോണ്ട കാറുകളുടെ വിലവര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു

ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എല്‍) ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളുടെ വില വര്‍ധിപ്പിക്കുന്നു. ഏപ്രില്‍ മുതലാണ് കാര്‍ വില ഉയര്‍ത്തുന്നതെന്നു ഹോണ്ട കാഴ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ്(മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്) ജ്ഞാനേശ്വര്‍ സെന്‍ അറിയിച്ചു. എന്നാല്‍ വില വര്‍ധന എത്രത്തോളമാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

നാണ്യപ്പെരുപ്പ നിരക്കിലെയും അസംസ്‌കൃത വസ്തുക്കളുടെ വിലയിലെയും വര്‍ധന പരിഗണിച്ചാണ് ഹോണ്ട വിലവര്‍ധിപ്പിക്കുന്നത്.

ഇക്കൊല്ലം ഇതു രണ്ടാം തവണയാണു ഹോണ്ട ഇന്ത്യയിലെ കാര്‍ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. എക്‌സൈസ് ഡ്യൂട്ടി ഇളവ് പിന്‍വലിച്ചതും ഉല്‍പ്പാദന ചെലവ് ഉയര്‍ന്നതും കാരണമാക്കി ജനുവരിയില്‍ ഹോണ്ട കാര്‍ വില കൂട്ടിയിരുന്നു. വിവിധ മോഡലുകള്‍ക്ക് 60,000 രൂപ വരെയായിരുന്നു പുതുവര്‍ഷത്തില്‍ നടപ്പായ വില വര്‍ധന.

Scroll To Top