Tuesday January 17, 2017
Latest Updates

തകാറ്റ എയര്‍ബാഗുകളിലെ തകരാര്‍; ഹോണ്ടയും കാറുകള്‍ പിന്‍വലിക്കുന്നു

തകാറ്റ എയര്‍ബാഗുകളിലെ തകരാര്‍; ഹോണ്ടയും കാറുകള്‍ പിന്‍വലിക്കുന്നു

എയര്‍ ബാഗുകളിലെ തകരാര്‍ മൂലം നിസ്സാനും ടയോട്ടയ്ക്കും പിന്നാലെ ഹോണ്ടയും വിപണിയില്‍ നിന്നും കാറുകള്‍ പിന്‍വലിക്കുന്നു. 38 ലക്ഷം കാറുകളാണ് ഹോണ്ട ലോകവ്യാപകമായി പിന്‍വലിക്കുന്നത്.

ജപ്പാനിലെ തകാറ്റ കോര്‍പറേഷന്‍ നിര്‍മ്മിച്ച എയര്‍ ബാഗ് ഇന്‍ഫ്‌ലേറ്ററുകളിലെ തകരാര്‍ മൂലമാണ് കാറുകള്‍ പിന്‍വലിക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. ലോകത്ത് ഇത്രയധികം കാറുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നത് ഇതാദ്യമായാണ്. തകാറ്റ എയര്‍ബാഗ് ഇന്‍ഫ്‌ലേറ്ററുകളുടെ തകരാര്‍ മൂലം ടയോട്ടയും നിസ്സാനും നേരത്തെ 65 ദശലക്ഷം വാഹനങ്ങള്‍ പിന്‍വലിച്ചിരുന്നു.

വാഹനപകടങ്ങളില്‍ ജീവന്‍ രക്ഷാമാര്‍ഗമായി ഉപയോഗിക്കുന്നതാണ് എയര്‍ബാഗുകള്‍. തക്കാറ്റ എയര്‍ബാഗ് ഇന്‍ഫ്‌ലേറ്റര്‍ കൃത്യമായി സീല്‍ ചെയ്യാത്തതിനാല്‍ ഈര്‍പ്പം കയറി കേട് പറ്റുന്നതാണ് തകരാറിന് കാരണമാകുന്നത്. തക്കാറ്റ എയര്‍ബാഗിന്റെ തകരാര്‍ മൂലം ഇതുവരെ ആറു പേര്‍ക്ക് ജീവന്‍ നഷ്ടമായതാണ് കണക്കുകള്‍.

 

Scroll To Top