Friday December 09, 2016
Latest Updates

ജാസിനായി ഹോണ്ട മറ്റു മോഡലുകളുടെ ഉത്പാദനം കുറയ്ക്കും

ജാസിനായി ഹോണ്ട മറ്റു മോഡലുകളുടെ ഉത്പാദനം കുറയ്ക്കും

ഹോണ്ട ജാസ്സ് വിപണിപ്രവേശനത്തിന് ഒരുങ്ങിക്കഴിഞ്ഞു. വാഹനത്തിന്റെ പ്രമോഷണല്‍ പരിപാടികള്‍ ഹോണ്ട ഇതിനകം തന്നെ വലിയ തോതില്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ജൂലൈ മാസത്തിലാണ് വാഹനത്തിന്റെ ലോഞ്ച് നടക്കുക എന്നാണ് ഹോണ്ട നല്‍കുന്ന സൂചനകള്‍

ജാസിന് മുന്‍ മോഡലുകളില്‍ നിന്നും വ്യത്യസ്തമായി വിപണിയില്‍ വലിയ ചലനമുണ്ടാക്കാന്‍ തുടക്കത്തിലേ കഴിയുമെന്നാണ് ഹോണ്ട പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ ചെറുകാര്‍ വിപണിയില്‍ കുറെക്കൂടി പ്രീമിയം വാഹനങ്ങളോട് പ്രിയം കാണിച്ചിതുടങ്ങിയിട്ടുണ്ട് എന്നതാണ് കമ്പനിക്ക് ശുഭപ്രതീക്ഷ നല്‍കുന്നത്.

ജാസിന് ലഭിച്ചേക്കാവുന്ന സ്വീകാര്യത തുടക്കത്തിലേ മുതലെടുക്കാനായി ഹോണ്ട തങ്ങളുടെ നിലവിലെ ഉല്‍പാദനവ്യവസ്ഥയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജാസ്സിന്റെ ആവശ്യകത കൂട്ടുന്നതിനും, ലഭ്യത ഉറപ്പുവരുത്തുന്നതിനുമായി മറ്റ് വാഹനങ്ങളില്‍ ചിലതിന്റെ ഉല്‍പാദനം ഹോണ്ട കുറച്ചേക്കും. അധികം വില്‍പനയില്ലാത്ത ചില വേരിയന്റുകളുടെ ഉല്‍പാദനമാണ് കുറയ്ക്കുക.

ഇത്തവണ വാഹനത്തിന്റെ കൂടുതല്‍ ഘടകഭാഗങ്ങള്‍ ഇന്ത്യയില്‍ തന്നെയാണ് കമ്പനി നിര്‍മ്മിക്കുന്നത്. ഇത് മികച്ച, മത്സരക്ഷമമായ വിലയില്‍ വാഹനം വിപണിയില്‍ അവതരിപ്പിക്കാന്‍ കമ്പനിയെ സഹായിക്കും.

 

Scroll To Top