Wednesday January 24, 2018
Latest Updates

ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ ഹോണ്ട പുതിയ സിവിക് അവതരിപ്പിച്ചു

ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ ഹോണ്ട പുതിയ സിവിക് അവതരിപ്പിച്ചു

ഹോണ്ട സിവിക് പത്താം തലമുറ സിവിക് ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ അവതരിപ്പിച്ചു. പുതിയ ഭാവത്തിലും പുതിയ രൂപത്തിലും അവതരിപ്പിച്ചിരിക്കുന്ന ഹോണ്ട സിവിക്കിന്റെ സെഡാന്‍ പതിപ്പും ഉടന്‍ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു.

ഒമ്പതാം തലമുറ സിവിക്കുമായി ചെറിയ രൂപസാദൃശ്യങ്ങള്‍ തോന്നിക്കുമെങ്കിലും മൊത്തത്തില്‍ പത്താം തലമുറ യുണീക്കാണ്. പുതിയ മോഡല്‍ കാറിന്റെ വീല്‍ ബെയ്‌സ് വര്‍ദ്ധിപ്പിക്കാനും മൊത്തത്തില്‍ സ്‌പോര്‍ട്ടി ലുക്ക് നല്‍കാനും ഹോണ്ട ശ്രദ്ധിച്ചിട്ടുണ്ട്.

1.5 ലിറ്റര്‍ വിടെക് ടര്‍ബോ എന്‍ജിനാണ് ഹോണ്ട ഈ കാറില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡയറക്ട് ഫ്യുവല്‍ ഇന്‍ജെക്ഷന്‍ രീതിയാണിതിന്. സിവിടിയില്‍ സിക്‌സ് സ്പീഡ്് മാനുവല്‍ ട്രാന്‍സിഷനാണ് കാറിനുള്ളത്. അതുകൊണ്ട് പെര്‍ഫോര്‍മെന്‍സിന്റെ കാര്യത്തില്‍ സംശയം വേണ്ട.

Scroll To Top