Saturday December 03, 2016
Latest Updates

ഹോണ്ട ക്രോസ്സോവര്‍ മോഡലായ കണ്‍സെപ്റ്റ് ഡി അവതരിപ്പിച്ചു

ഹോണ്ട ക്രോസ്സോവര്‍ മോഡലായ കണ്‍സെപ്റ്റ് ഡി അവതരിപ്പിച്ചു

ഹോണ്ടയുടെ ക്രോസ്സോവര്‍ മോഡലായ ‘കണ്‍സെപ്റ്റ് ഡി’ ഷാങ്ഹായ് ഓട്ടോ ഷോയില്‍ അവതരിപ്പിച്ചു. ഇന്ത്യ അടക്കമുള്ള മാര്‍ക്കറ്റുകളില്‍ വൈകാതെ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ പ്രീമിയം ക്രോസ്സോവര്‍ മോഡലിനെ വലിയ ആകാംക്ഷയോടെയാണ് വാഹന പ്രേമികള്‍ ഉറ്റുനോക്കുന്നത്.

image (23)

ഹോണ്ട നിലവില്‍ തുടരുന്ന ശൈലിയില്‍ തന്നെയാണ് ഡി ക്രോസ്സോവറിന്റെയും രൂപകല്‍പന. ആദ്യ നോട്ടത്തില്‍ കരുത്തുറ്റതും സുന്ദരവുമാണ് വാഹനം. മുന്നില്‍ ക്രോമിയം പൂശിയ വലിപ്പമേറിയ ഗ്രില്‍ ഘടിപ്പിച്ച് ഇതില്‍ ഹോണ്ട ലോഗോ ചേര്‍ത്തിരിക്കുന്നു.

ഹെഡ്‌ലാമ്പുകള്‍ക്കു മുകളില്‍ നിന്നും തുടങ്ങി താഴെ എയര്‍ഡാമിനു കീഴ്ഭാഗം വരെ എത്തുന്ന തരത്തില്‍ ഡേടൈം റണ്ണിങ് ലൈറ്റ് ഘടിപ്പിച്ചിരിക്കുന്നു. ഉല്‍പാദനപ്പതിപ്പില്‍ ഇതുണ്ടാവുമോ എന്ന കാര്യം കണ്ടറിയണം.

image (24)

പിന്നിലേക്ക് ചാഞ്ഞു പോകുന്ന രീതിയിലുള്ള റൂഫിന്റെ ഡിസൈന്‍ മനോഹരമാണ്. വശങ്ങളില്‍ വലിയ വീല്‍ ആര്‍ച്ചുകളും നല്കിയിരിക്കുന്നു.

image (26)

പിന്നിലെ ഡിസൈനിലും സ്‌പോര്‍ടി സൗന്ദര്യം നിലനിര്‍ത്തിയിരിക്കുന്നു കണ്‍സെപ്റ്റ് ഡി. ബ്രേക്ക് ലൈറ്റ് ഘടിപ്പിച്ചിരിക്കുന്നത് സ്‌പോയ്‌ലറിലാണ്. താഴെ, വശങ്ങളിലായി വലിപ്പമേറിയ എയര്‍ഡാമുകളും നല്കിയിരിക്കുന്നു.

image (25)

ഹോണ്ടയുടെ ചൈനീസ് വിഭാഗം ചെയ്‌തെടുത്ത ഡിസൈന്‍ അതേ പടി ഉല്‍പാദനപ്പതിപ്പില്‍ പിന്തുടരില്ലെങ്കിലും വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.

 

Scroll To Top