Sunday January 21, 2018
Latest Updates

തകാറ്റ എയര്‍ബാഗ് പൊട്ടിത്തെറിച്ച് അമേരിക്കയില്‍ ഒരാള്‍ മരണപ്പെട്ടു

തകാറ്റ എയര്‍ബാഗ് പൊട്ടിത്തെറിച്ച് അമേരിക്കയില്‍ ഒരാള്‍ മരണപ്പെട്ടു

ലോകമെമ്പാടുമുള്ള ഓട്ടോ വിപണികളില്‍ കമ്പനികള്‍ക്ക് കനത്ത നഷ്ടം വരുത്തിയതിന്റെ പേരില്‍ കുപ്രസിദ്ധി നേടിയതാണ് തകാറ്റ എയര്‍ബാഗുകള്‍. ഇപ്പോള്‍ തകാറ്റ എയര്‍ബാഗ് പൊട്ടിത്തെറിച്ച അമേരിക്കയില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടതായി പുറത്തുവന്ന വാര്‍ത്തകള്‍ വിവാദങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നു.

ഒരു ഹോണ്ട സിവിക് മോഡലില്‍ ഘടിപ്പിച്ചിരുന്ന തകാറ്റ എര്‍ബാഗാണ് പൊട്ടിത്തെറിച്ചത്. ഈ കാര്‍ 2005 മോഡലാണെന്നറിയുന്നു. .യുഎസ്സില്‍ ഇത്തരമൊരു സംഭവം നടന്നതായി ഹോണ്ടയും സ്ഥിരീകരിച്ചിട്ടുണ്ട്. ല്യൂസിയാന എന്നാണ് കൊല്ലപ്പെട്ടയാളുടെ പേര്. എയര്‍ബാഗ് പൊട്ടിത്തെറിച്ചതിനോടൊപ്പം പുറത്തുവന്ന ലോഹച്ചീളുകള്‍ ശരീരത്തില്‍ തുളഞ്ഞു കയറിയാണ് മരണം സംഭവിച്ചത്. മരണം നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

തകാറ്റ എയര്‍ബാഗ് മൂലം ലോകത്ത് സംഭവിക്കുന്ന ഏഴാമത്തെ മരണമാണിത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഈ എയര്‍ബാഗ് ഘടിപ്പിച്ച നിരവധി വാഹനങ്ങള്‍ വിവിധ ബ്രാന്‍ഡുകള്‍ വിറ്റഴിച്ചിട്ടുണ്ട്. ലോകവ്യാപകമയി ലക്ഷകണക്കിന് കാറുകളാണ് വിവിധ കമ്പനികള്‍ക്ക് എയര്‍ബാഗുകളിലെ തകരാര്‍ കാരണം വിപണിയില്‍ നിന്നും പിന്‍വലിക്കേണ്ടി വന്നത്.

 

Scroll To Top