Sunday December 04, 2016
Latest Updates

സ്വവര്‍ഗ്ഗരതി ബലാത്സംഗത്തിനു തുല്യമാണെന്ന് ഐറിഷ് പെന്തകൊസ്ത് സഭാ നേതൃത്വം

സ്വവര്‍ഗ്ഗരതി ബലാത്സംഗത്തിനു തുല്യമാണെന്ന് ഐറിഷ് പെന്തകൊസ്ത് സഭാ നേതൃത്വം

കോര്‍ക്ക് :സ്വവര്‍ഗ്ഗരതി ബലാത്സംഗത്തിനു തുല്യമാണെന്ന്ഐറിഷ് പെന്തകൊസ്ത് സഭാ നേതൃത്വം .കോര്‍ക്കിലെ ബാലിന്‍ കൊളീഗിലെ ബൈബിള്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ മുതിര്‍ന്ന പുരോഹിതനായ ക്രേഗ് ലെഡ്‌ബെറ്ററിന്റേതാണ് പരാമര്‍ശം.സ്വവര്‍ഗ്ഗ രതി ബലാത്സംഗത്തെ പോലെയോ വ്യഭിചാരത്തെ പോലെയോ തന്നെ മതപരമായ കുറ്റമാണ് എന്നാണ് അദ്ദേഹം പറഞ്ഞത് വിഷയത്തില്‍ നടക്കാനിരിക്കുന്ന ഹിതപരിശോധനയെ കുറിച്ചു പ്രതികരിക്കവേയാണ് അഭിപ്രായപ്രകടനം.

ഒരു ബലാത്സംഗക്കാരന്‍ തന്റെ പ്രവര്‍ത്തികള്‍ നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെടുന്നതു പോലെ തന്നെയാണ് സ്വവര്‍ഗ്ഗരതി നിയമ വിധേയമാക്കണമെന്ന ആവശ്യവും. വിഷയത്തില്‍ മനസാക്ഷി അനുസരിച്ചുള്ള നിയമനിര്‍മ്മാണം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കൂടാതെ സ്വവര്‍ഗ്ഗരതിക്കാരായ രണ്ടു പേരുടെ വിവാഹത്തിന് കാര്‍മ്മികത്വം വഹിക്കാന്‍ തനിക്കാവില്ലെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.

എന്നാല്‍ പരാമര്‍ശം നിന്ദ്യമായതാണ് എന്നായിരുന്നു ചര്‍ച്ച് ഓഫ് അയര്‍ലണ്ട് ബിഷപ്പ് കോര്‍ക്ക് പോളിന്റെ പ്രതികരണം.

Scroll To Top