Wednesday December 07, 2016
Latest Updates

ഹോം വര്‍ക്കുകള്‍ നിരോധിക്കുന്ന കാലം 

ഹോം വര്‍ക്കുകള്‍ നിരോധിക്കുന്ന കാലം 

എല്ലാം എളുപ്പതിന്റെ വഴിയിലേയ്ക്ക് പോകാനാണ് പുതിയ തലമുറയ്ക്ക് ഇഷ്ട്ടം.അത് കൊണ്ട് തന്നെയാണ് പഠനകാര്യത്തില്‍ ഹോം വര്‍ക്കുകള്‍ ഒഴിവാക്കുവാനുള്ള തീരുമാനവുമായി ബ്രിട്ടണിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രംഗത്ത് വന്നിരിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന മാനസിക സമ്മര്‍ദ്ദം കുറക്കുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടണിലെ ഏറ്റവും പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ ചെല്‍ട്ടന്‍ഹാം ലേഡീസ് കോളേജാണ് ഇപ്പോള്‍ ഹോംവര്‍ക്കുകള്‍ നിരോധിക്കാനൊരുങ്ങുന്നത് !.

കുട്ടികളില്‍ മാനസിക സമ്മര്‍ദ്ദവും, വിഷാദ രോഗവുമടക്കമുള്ളവ പടര്‍ന്നു പിടിക്കുകയാണെന്നും, കുട്ടികള്‍ക്ക് അമിത സമ്മര്‍ദ്ദം നല്‍കിയതിന്റെഉത്തരവാദികള്‍ എന്ന നിലക്ക് പ്രശ്‌ന പരിഹാരത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുന്നോട്ടു വരണമെന്നും ചെല്‍ട്ടന്‍ഹാം ലേഡീസ് കോളേജ് പ്രിന്‍സിപ്പാള്‍ ഈവ് ജാര്‍ഡിന്‍ യങ്ങ് ആവശ്യപ്പെട്ടു. ദി ടൈംസിനനുവദിച്ച അഭിമുഖത്തിലായിരുന്നു യങ്ങ് നയം വ്യക്തമാക്കിയത്.

ഇതിന്റെ ഭാഗമായി ഹോംവര്‍ക്കുകള്‍ നിരോധിക്കുമെന്നു വ്യക്തമാക്കിയ യങ്ങ് സെപ്റ്റംബര്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ്ങ് ക്ലാസുകള്‍ നല്‍കുമെന്നും പറഞ്ഞു. കൂടാതെ യൂണിവേഴ്‌സിറ്റി മാതൃകയില്‍ ക്ലാസുകള്‍ക്കു മുന്‍പായി കുട്ടികള്‍ പാഠങ്ങള്‍ വായിക്കുന്ന രീതിയും പരീക്ഷിക്കും. കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിനാവശ്യമായ ട്രെയിനിങ്ങുകള്‍ അധ്യാപകര്‍ക്കും ലഭ്യമാക്കും.

Scroll To Top