Thursday January 19, 2017
Latest Updates

ഹോസ്റ്റല്‍ പൂട്ടുന്നു ,ഡബ്ലിനിലെ ഭവനരഹിതര്‍ പെരുവഴിയിലേയ്ക്ക്

ഹോസ്റ്റല്‍ പൂട്ടുന്നു ,ഡബ്ലിനിലെ ഭവനരഹിതര്‍ പെരുവഴിയിലേയ്ക്ക്

ഡബ്ലിന്‍:100ഓളം ഭവനരഹിതരെ പെരുവഴിയിലാക്കിക്കൊണ്ട് ഡബ്ലിന്‍ സെന്ററിലെ ഹോസ്റ്റല്‍ അടച്ചുപൂട്ടാനൊരുങ്ങുന്നു.തോമസ് സ്ട്രീറ്റിലെ ‘ദി ബ്രൂ എയിംസര്‍’ ഹോസ്റ്റല്‍ ആണ് മെയ് ആദ്യവാരത്തോടെ പൂട്ടുക.സിറ്റി കൗണ്‍സിലിന്റെ കോള്‍ഡ് വെതര്‍ ഇനിഷ്യേറ്റിവിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം നവംബറിലാണ് വീടില്ലാത്തവര്‍ക്കായി ഈ ഹോസ്റ്റല്‍ തുറന്നുകൊടുത്തത്.

ഹോസ്റ്റലില്‍ നിന്നും ഇറങ്ങേണ്ടിവരുന്നവര്‍ക്ക് സഹായം ചെയ്യാന്‍ നടപടി വേണമെന്ന് ഭവനരഹിതര്‍ക്കായുള്ള സംഘടന ‘പീറ്റര്‍ മക്‌വെറി ട്രസ്റ്റ്’ സി.ഇ.ഒ പാറ്റ് ഡോയല്‍ പ്രതികരിച്ചു. ഹോസ്റ്റല്‍ അടച്ചുപൂട്ടുന്നത് ഇവിടെ കഴിയുന്നവരെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡബ്ലിനിലെ സെന്റ് ജോണ്‍ വെസ്റ്റ് ഹോസ്റ്റലും നവീകരണപ്രവൃത്തികള്‍ക്കായി ഉടന്‍ അടയ്ക്കും. ഇത് ഇവിടുത്തെ 42 താമസക്കാരെയാണ് ബാധിക്കുക. പീറ്റര്‍ മക്‌വെറി ട്രസ്റ്റിന്റെ സഹായത്തോടെ ഫോക്കസ് അയര്‍ലണ്ടാണ് ഈ ഹോസ്റ്റല്‍ നടത്തുന്നത്.

Scroll To Top