Saturday December 16, 2017
Latest Updates

വീടില്ലാത്തവര്‍ക്ക് പഴയ കെട്ടിടങ്ങള്‍ വീടാക്കി നല്‍കാന്‍ ഡബ്ലിന്‍കാര്‍ ഒരുങ്ങുന്നു

വീടില്ലാത്തവര്‍ക്ക് പഴയ കെട്ടിടങ്ങള്‍ വീടാക്കി നല്‍കാന്‍ ഡബ്ലിന്‍കാര്‍ ഒരുങ്ങുന്നു

ഡബ്ലിന്‍: ഐറിഷുകാരുടെ മനുഷ്യത്വം വിളിച്ചോതുന്ന പുതിയ വാര്‍ത്ത. വീടില്ലാതെ കഷ്ടപ്പെടുന്ന പാവങ്ങള്‍ക്കായി തങ്ങളുടെ പഴയ കെട്ടിടങ്ങള്‍ പുതുക്കിപ്പണിത് വീടുകളാക്കി നല്‍കാനൊരുങ്ങുകയാണ് ഒരു പറ്റം ഡബ്ലിന്‍കാര്‍. രാജ്യത്ത് വീടില്ലാത്തവരുടെ എണ്ണം എന്നത്തെക്കാളും അധികമാണ് ഇപ്പോള്‍ എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പല കുടുംബങ്ങളും തങ്ങളുടെ കാറുകളിലോ തെരുവുകളിലോ ആണ് രാത്രി കഴിച്ചുകൂട്ടുന്നത്.

2016ന്റെ ആദ്യ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ 208 കുടുംബങ്ങളും,363 കുട്ടികളും വീടില്ലാത്തവരാക്കപ്പെട്ടിട്ടുണ്ട്.

പഴയ കെട്ടിടങ്ങള്‍ പുതുക്കിപ്പണിത് വീടാക്കി മാറ്റി പാവങ്ങള്‍ക്കു നല്‍കാനായുള്ള 800 അപേക്ഷകള്‍ തങ്ങള്‍ക്കു ലഭിച്ചതായി സിറ്റി കൗണ്‍സില്‍ പറഞ്ഞു. 1,165 പേര്‍ വീടില്ലാത്തവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കാനായും മുന്നോട്ടുവന്നിട്ടുണ്ട്.

Scroll To Top