Saturday December 10, 2016
Latest Updates

മുന്‍ കരുതലുകള്‍ എടുത്തില്ലെങ്കില്‍ ശൈത്യകാലത്ത് ഡബ്ലിന്‍ നഗരം ഭവനരഹിതരുടെ ശവപ്പറമ്പാകുമെന്ന് ജീവകാരുണ്യ സംഘടനകള്‍

മുന്‍ കരുതലുകള്‍ എടുത്തില്ലെങ്കില്‍ ശൈത്യകാലത്ത് ഡബ്ലിന്‍ നഗരം ഭവനരഹിതരുടെ ശവപ്പറമ്പാകുമെന്ന് ജീവകാരുണ്യ സംഘടനകള്‍

ഡബ്ലിന്‍:ഈ ശൈത്യകാലം ഇനിയും ഒരുപാട് ഭവന രഹിതരുടെ ദുരന്തകാലം ആവുമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം തെരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഭവന രഹിതനായ മനുഷ്യന്റെ പോസ്റ്റ് മോര്‍ട്ടം നടക്കാന്‍ പോകുന്നതിനിടെയാണ് ഈ ഓര്‍മ്മപ്പെടുത്തല്‍. ദുഖകരമെന്നും ദുരന്തപൂര്‍ണ്ണമെന്നുമാണ് സൈമണ്‍ കമ്മ്യൂണിറ്റി ഇതിനെ വിശേഷിപ്പി്ച്ചത്. കഴിഞ്ഞ ക്രിസ്തുമസ് കാലത്തെ അധിക ബെഡുകള്‍ക്കുളള കരാറിനെ പിന്തള്ളി വീടില്ലാതെ തെരുവില്‍ ഉറങ്ങുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു. ഇതു വരെ കണ്ടിട്ടില്ലാത്ത അത്ര ആളുകളാണ് പുലര്‍കാലത്തെ സ്ട്രീറ്റ് കൗണ്ടുകളില്‍ കാണുന്നതെന്ന് അവര്‍ പറയുന്നു. ഈ ശൈത്യകാലത്ത് പേവ്‌മെന്റുകളില്‍ കിടന്ന് ഉറങ്ങുവരെ ഓര്‍ത്ത് തങ്ങള്‍ ആകുലരാണെന്ന് ജീവകാരുണ്യ പ്രവര്‍ത്തകര്‍ പറയുന്നു. 

വീടില്ലാത്തതിനാല്‍ തെരുവില്‍ ഉറങ്ങേണ്ടി വന്ന ഒരാളെ ഡബ്ലിനിലെ ഡേവ്‌സണ്‍ ലൈനില്‍ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം സമാനസാഹചര്യത്തില്‍ മരിച്ച ജോനാഥന്‍ കോറി മരിച്ചു കിടന്നിരുന്നിടത്ത് നിന്ന് അധികം അകലെ അല്ലാതെയാണ് ഈ മൃതദേഹം കണ്ടെത്തിയത്. വീട് ഇല്ലാത്തവര്‍ ഈ തെരുവുകളില്‍ ഉറങ്ങുന്നത് സ്ഥിരം കാഴ്ചയാണെന്ന് ഇതിനടുത്ത കഫേയിലെ ജോലിക്കാരന്‍ പറഞ്ഞു. മരിച്ച ആള്‍ ഡിസംബര്‍ മുതല്‍ തങ്ങളുടെ സേവനം സ്വീകരിക്കാറുണ്ടായിരുന്നു എന്ന് ജീവകാരുണ്യപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

മരണത്തില്‍ സംശയം ഒന്നും ഇല്ലെന്ന് ഗാര്‍ഡാ വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരം ദുരവസ്ഥകള്‍ വേട്ടയാടുന്നതിനിടയിലാണ് പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കുന്ന ഒരു സ്റ്റാള്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഡബ്ലിനില്‍ ഗാര്‍ഡ അടച്ചു പൂട്ടിയെന്നത് മനസ്സാക്ഷിയ്ക്ക് മുന്നില്‍ മറ്റൊരു ചോദ്യമാവുന്നു.

Scroll To Top