Sunday December 04, 2016
Latest Updates

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഭവനരഹിതരായ കുട്ടികളുടെ എണ്ണം ഇരട്ടിയായതായി കണക്കുകള്‍

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഭവനരഹിതരായ കുട്ടികളുടെ എണ്ണം ഇരട്ടിയായതായി കണക്കുകള്‍

ഡബ്ലിന്‍::കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഭവനരഹിതരായ കുട്ടികളുടെ എണ്ണം ഇരട്ടിയായതായി കണക്കുകള്‍.അയര്‍ലണ്ടിലെ ആകെയുള്ള ഭവനരഹിതരായ കുട്ടികളില്‍ അഞ്ചില്‍ മൂന്നു പേരും എട്ടു വയസില്‍ താഴെയുള്ള പിഞ്ചു കുട്ടികളാണെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ട്കള്‍ .കഴിഞ്ഞ വര്‍ഷം 401 കുടുംബങ്ങളില്‍ നിന്നായി 865 കുട്ടികള്‍ ഭവനരഹിതറായി ഉണ്ടായിരുന്ന സ്ഥാനത് നിന്നും 813 കുടുംബങ്ങളില്‍ നിന്നുള്ള 1709 കുട്ടികളാണ് ഇപ്പോള്‍ അയര്‍ലണ്ടില്‍ ഉള്ളത്.കണക്കുകള്‍ സൂചിപ്പിക്കുന്നത് അനുസരിച്ചു ഇവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുകയാണ്.

രാജ്യത്തെ ആയിരത്തിലധികം കുട്ടികളാണ് അടിയന്തര താവളങ്ങളില്‍ താമസിക്കുന്നത്. ഇതില്‍ 900 പേരും ഡബ്ലിനിലാണുള്ളത്. യഥാര്‍ത്ഥ കണക്കുകള്‍ ഏവരെയും അത്ഭുതപ്പെടുത്തമെന്ന് ഫോക്കസ് അയര്‍ലണ്ടിന്റെ അഡ്വക്കസി ഡയറക്ടര്‍ മൈക്ക് അലന്‍ ചൂണ്ടിക്കാട്ടി. ചാരിറ്റി സംഘടനയായ ഫോക്കസ് അയര്‍ലണ്ട് 636 ഭവനരഹിതരായ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്തതിനെ തുടര്‍ന്നാണ് ഇവരില്‍ 63 ശതമാനം പേരും എട്ടു വയസില്‍ താഴെയാണ് കണ്ടെത്തിയത്. ശേഷിക്കുന്നവര്‍ ഒമ്പത് വയസിനും 12 വയസിനുമിടയിലുള്ളവര്‍.

ലൈംഗീക അരാജകത്വത്തിന്റെയും കുടുംബ സംവിധാന തകര്‍ച്ചകളുടെയും ഇരകളാണ് ഇവരില്‍ കൂടുതലും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന കുട്ടികളും കണക്കില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Scroll To Top