Thursday September 21, 2017
Latest Updates

ഡബ്ലിനിലെ ഭവനരഹിതര്‍ക്ക് ഇഷ്ടം പോലെ സഹായ പദ്ധതികള്‍,ഇനി ഇവര്‍ തണുപ്പത്ത് മരിച്ചാല്‍ ആരുടെ കുറ്റമാവും ? 

ഡബ്ലിനിലെ ഭവനരഹിതര്‍ക്ക് ഇഷ്ടം പോലെ സഹായ പദ്ധതികള്‍,ഇനി ഇവര്‍ തണുപ്പത്ത് മരിച്ചാല്‍ ആരുടെ കുറ്റമാവും ? 

ഡബ്ലിന്‍:തണുപ്പ് അതിശക്തമായതോടെ ഭവനരഹിതര്‍ക്ക് കൂടുതല്‍ സേവന സൗകര്യങ്ങളൊരുക്കിയിരിക്കുകയാണ് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍.ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും ഒരുക്കിയാണ് ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ ഇവരെ കാത്തിരിക്കുന്നത്.

തണുപ്പിനെ നേരിടുന്നതിനുള്ള പ്രാരംഭനടപടികളുടെ ഭാഗമായി ഭവനരഹിതര്‍ക്ക് 100 പുതിയ താമസ സൗകര്യങ്ങളാണ് ഡബ്ലിന്‍ 8, തോമസ് സ്ട്രീറ്റിലെ ബ്രു ഐംസിറില്‍ സജ്ജമാക്കിയിരിക്കുന്നത്. എല്ലാ വര്‍ഷവും ഇത്തരത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കാറുള്ളതായും അതിശൈത്യത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഭവനരഹിതരോടുള്ള മനുഷ്യത്വപരമായ നടപടിയുടെ ഭാഗമാണിതെന്നും ഡബ്ലിന്‍ റീജിയന്‍ ഹോംലെസ് എക്‌സിക്യൂട്ടീവ് ലിസ കെല്ലെഹര്‍ പറഞ്ഞു. ഈ പദ്ധതിയുടെ പ്രധാനഭാഗമാണ് ബ്രു ഐംസിര്‍.

കനത്ത ശൈത്യത്തെ തുടര്‍ന്ന മരണം പോലുള്ള അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ബ്രു ഐംസിറില്‍ 100 മുറികളാണുള്ളത്. പുരുഷന്‍മാര്‍ക്കായി 80 എണ്ണവും വനിതകള്‍ക്കായി 20 എണ്ണവും . ഇവിടെ താമസിക്കുന്നവര്‍ക്ക് വൈകുന്നേരങ്ങളില്‍ ഊണും രാവിലെ ബ്രേക്ക്ഫാസ്റ്റും ലഭിക്കും. കുളിക്കാനും അലക്കാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 

നഴ്‌സിംഗ്, ജിപി കവര്‍, പ്രാര്‍ഥന പോലുള്ള ആരോഗ്യ രക്ഷാ സൗകര്യങ്ങളും എച്ച്എസ്ഇയില്‍ നിന്ന് ലഭ്യമാകും. ബ്ലു ഐംസറിന്റെ മേല്‍നോട്ടവും ആവശ്യക്കാര്‍ക്ക് മുറികള്‍ അനുവദിക്കുന്നതിന്റെയും പൂര്‍ണ നിയന്ത്രണവും ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ ഹോംലെസ് സെന്‍ട്രല്‍ പ്ലേസ്‌മെന്റ് സര്‍വീസിനാണ്. ഭവനരഹിതര്‍ക്കായി ഡബ്ലിന്‍ മേഖലയില്‍ 75 റിംഗ്‌ഫെന്‍സ്ഡ് മുറികള്‍ ഒരുക്കിയതു കൂടാതെയാണ് ബ്രു ഐംസിര്‍ സജ്ജമാക്കിയിരിക്കുന്നത്. 

അതിശൈത്യത്തില്‍ കഷ്ടപ്പെടുന്ന ഭവനരഹിതരെ സഹാക്കുന്നതിനായി ഡബ്ലിന്‍ ഹൗസിംഗ് ഫസ്റ്റ് ഇന്‍ടേക്ക് ടീം, ഗാര്‍ഡ സിയോചന്‍ , എച്ച്എസ്ഇ, തുല്‍സ, സിവില്‍ ഡിഫെന്‍സ് എന്നിവരും വിവിധ സഹായപദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കപ്പൂച്ചിന്‍ സെന്ററുകള്‍ രാവിലെ ഏഴിനു തുറക്കും.ഭവന രഹിതര്‍ക്ക് മാത്രമല്ല ആവശ്യമുല്ല എല്ലാവര്‍ക്കും ദിവസം മുഴുവന്‍ സൗജന്യമായി ഇവിടുന്ന് ഭക്ഷണം കഴിക്കാം. നൈറ്റ് കഫേകള്‍ രാത്രി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. ഫോക്കസ് അയര്‍ലണ്ട് കോഫി ഷോപ്പ്, മെന്‍ഡിസിറ്റ് ഡേ സര്‍വീസ് എന്നിവ ശൈത്യകാലത്ത് ഡേ സര്‍വീസും നടത്തും.

Scroll To Top