Saturday December 10, 2016
Latest Updates

ഡബ്ലിന്‍ സിറ്റിയില്‍ ഭവന രഹിതരുടെ മരണം പതിവാകുന്നു,അടിയന്തര നടപടി തേടി സന്നദ്ധ സംഘടനകള്‍ 

ഡബ്ലിന്‍ സിറ്റിയില്‍ ഭവന രഹിതരുടെ മരണം പതിവാകുന്നു,അടിയന്തര നടപടി തേടി സന്നദ്ധ സംഘടനകള്‍ 

ഡബ്ലിന്‍:ഡബ്ലിനില്‍ ഭവന രഹിതരുടെ മരണം പതിവാകുന്നതായി വാര്‍ത്തകള്‍.രാജ്യത്ത് തണുപ്പ് വര്ദ്ധിച്ചു വരവേ കാലാവസ്ഥാ വ്യതിയാനം മൂലം അസുഖങ്ങളും പെരുകിയതോടെ തെരുവിലുറങ്ങുന്ന ഭവനരഹിതര്‍ പെട്ടന്ന് മരിക്കുന്ന അവസ്ഥയില്‍ പരിഭ്രാന്തരാണ് സര്‍ക്കാരും സന്നധ്ഹ സംഘടനകളും.

വീടില്ലാത്ത മറ്റൊരു ഹതഭാഗ്യന്‍ കൂടി തെരുവില്‍ മരിച്ചതോടെ, ഭവന പ്രതിസന്ധി അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കണമെന്ന് ഡബ്ലിന്‍ കേന്ദ്രീകരിച്ച ഒരു ‘ഭവന രഹിത’ സംഘടനയായ ഇന്നര്‍ സിറ്റി ഹോം ലെസ്സ് പ്രധാന മന്ത്രി എന്‍ഡ കെന്നിയോട് ആവശ്യപ്പെട്ടു.

ഞായറാഴ്ച രാവിലെ ഡബ്ലിന്‍ സിറ്റി സെന്ററിലാണ് തെരുവില്‍ ഉറങ്ങുന്ന മറ്റൊരാളെക്കൂടി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെസ്റ്റ് മോര്‍ലാണ്ട് സ്ട്രീറ്റിലെ, സ്റ്റാര്‍ബക്ക്‌സ് കോഫി ഷോപ്പിനു മുന്നിലാണ് ജഢം കിടന്നിരുന്നത്. ഇത് സംബന്ധിച്ച ഗാര്‍ഡ അന്വേഷണം തുടങ്ങി. സപ്തംബര്‍ 25 ന് ഡാവ്‌സണ്‍ സ്ട്രീറ്റിലും, തെരുവില്‍ ഉറങ്ങേണ്ടി വന്ന മററാെരാളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കുറഞ്ഞത് 150 പേരെങ്കിലും സമീപ പ്രദേശങ്ങളില്‍ രാത്രി തെരുവില്‍ ഉറങ്ങുന്നവരായി ഉണ്ട്. ഇങ്ങനെ ഉറങ്ങേണ്ടി വരുന്ന സ്ത്രീകളുടെ എണ്ണത്തിലും 15 ശതമാനം വര്‍ദ്ധന ഉണ്ടായിരിക്കുന്നു എ്ന്നതും ഞെട്ടിക്കുന്നതാണ്. തെരുവില്‍ ഉറങ്ങുന്നവരെ ഹോസ്റ്റലുകളിലേക്കും മറ്റ് അടിയന്തര സംവിധാനങ്ങളിലേക്കും തിരിച്ചു വിടാനുളള ശ്രമം ഗാര്‍ഡ കഴിഞ്ഞ ആഴ്ചകളില്‍ നടത്തുന്നതായും വിവരങ്ങളുണ്ട്. 

Scroll To Top