Monday December 05, 2016
Latest Updates

ഭവന രഹിതര്‍ക്ക് താമസ സൗകര്യമില്ല ,സ്ലീപ്പിംഗ് ബാഗ് നല്‍കി അധികൃതര്‍ കൈയ്യൊഴിയുന്നെന്നെന്ന് പരാതി 

ഭവന രഹിതര്‍ക്ക് താമസ സൗകര്യമില്ല ,സ്ലീപ്പിംഗ് ബാഗ് നല്‍കി അധികൃതര്‍ കൈയ്യൊഴിയുന്നെന്നെന്ന് പരാതി 

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ എമര്‍ജന്‍സി അക്കമഡേഷന്‍ സര്‍വീസ് നിര്‍ജ്ജീവമാണെന്ന് ഭവനരഹിതരെ സഹായിക്കുന്നതിനായുള്ള സംഘടനകള്‍. താമസസൌകര്യം അന്വേഷിച്ചെത്തുന്ന ഭവനരഹിതര്‍ക്ക് ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ അധികൃതര്‍ പകരം നല്‍കുന്നത് സ്ലീപ്പിങ്ങ് ബാഗുകള്‍ മാത്രമാണെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ ആറാഴ്ച്ചകളിലായി തന്നെ വന്നു കണ്ട എട്ടു പേര്‍ സമാനമായ പരാതി ഉയര്‍ത്തിയതായി ലേ ലിറ്റിഗേഷന്‍ അയര്‍ലണ്ടിലെ ഇയാന്‍ ഡൊനേഗന്‍ വ്യക്തമാക്കി. ഇക്കൂട്ടത്തില്‍ ദമ്പതിമാരുമുണ്ട്. ഇവരോട് കുട്ടികളെ ബന്ധുക്കളുടെ വീടുകളിലേക്ക് പറഞ്ഞയച്ച് സ്ലീപ്പിങ്ങ് ബാഗുകളില്‍ അന്തിയുറങ്ങാനാണ് അധികൃതര്‍ ആവശ്യപ്പെട്ടത്.

വാടകവീടുകള്‍ നഷ്ടപ്പെടുന്നതുമൂലം താമസസ്ഥലങ്ങള്‍ക്കുണ്ടായ അഭൂതപൂര്‍വമായ ആവശ്യകത കാര്യങ്ങള്‍ കുഴപ്പത്തിലാക്കുന്നതായി ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ വക്താവ് അറിയിച്ചു. താമസസ്ഥലം നല്‍കാന്‍ കഴിയാത്തവര്‍ക്ക് സ്ലീപ്പിങ്ങ് ബാഗുകള്‍ നല്‍കി മടക്കിയയക്കുന്നതായും അദ്ദേഹം സമ്മതിച്ചു.. മാര്‍ച്ച് 23 മുതല്‍ 29 വരെ 911 കുട്ടികള്‍ ഉള്‍പ്പടെ 411 കുടുംബങ്ങള്‍ക്ക് താമസ സൌകര്യം ശരിയാക്കിനല്‍കിയിട്ടുണ്ട്.അടുത്തിടെ ഗര്‍ഭിണിയായ ഒരു യുവതിക്കും, രണ്ടു കുട്ടികളുടെ അമ്മയായ മറ്റൊരു യുവതിക്കും താമസസൌകര്യം നിഷേധിച്ചുവെന്നാരോപിച്ച് ഹൌസിങ്ങ് ആക്ഷന്‍ ഗ്രൂപ്പുകള്‍ പാര്‍ക്ക് ഗേറ്റ് സ്ട്രീറ്റിലെ കൌണ്‍സില്‍ ഓഫീസ് ഉപരോധിച്ചിരുന്നു.

Scroll To Top