Sunday December 04, 2016
Latest Updates

ഡബ്ലിനില്‍ ഭവനരഹിതരായ കുട്ടികളുടെ എണ്ണം കുതിച്ചുയര്‍ന്നു,മാതാപിതാക്കള്‍ ഉപേക്ഷിച്ചവരുടെ എണ്ണവും

ഡബ്ലിനില്‍ ഭവനരഹിതരായ കുട്ടികളുടെ എണ്ണം കുതിച്ചുയര്‍ന്നു,മാതാപിതാക്കള്‍ ഉപേക്ഷിച്ചവരുടെ എണ്ണവും

ഡബ്ലിന്‍:ഭവനപ്രതിസന്ധി തുടരുന്നതിനിടെ തലസ്ഥാന നഗരമായ ഡബ്ലിനില്‍ 2,020ഓളം കുട്ടികള്‍ വീടില്ലാത്തവരായി കഴിയുന്നു എന്ന് ഫോക്കസ് അയര്‍ലണ്ടിന്റെ റിപ്പോര്‍ട്ട്. 993 കുടുംബങ്ങളും വീടില്ലാതെ നഗരത്തിലെ മറ്റു പലയിടങ്ങളിലായി താമസിക്കുകയാണ്.

ക്രൂരതകള്‍ നിമിത്തം മാതാപിതാക്കളെ ഉപേക്ഷിച്ചവരും വേര്‍പ്പെട്ടു താമസിക്കുന്ന മാതാപിതാക്കളാല്‍ പരിത്യജിക്കപ്പെട്ടവരും ഇവരില്‍ ഉള്‍പ്പെടുന്നു

2016ലെ ആദ്യ 7 മാസത്തിനുള്ളില്‍ 599 കുടുംബങ്ങള്‍ക്കും, 1,202 കുട്ടികള്‍ക്കും വീട് നഷ്ടപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജൂലൈയില്‍ മാത്രം 97 കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടു. ഇവര്‍ താമസിക്കുന്ന വാടകവീടുകളില്‍ നിന്നും കുടിയിറക്കപ്പെട്ടവരാണ്.

കൂടുതല്‍ വാടക വീടുകള്‍ ലഭ്യമാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളൊന്നും വേണ്ടത്ര ഫലം കാണുന്നില്ലെന്ന് ഫോക്കസ് അയര്‍ലണ്ട് അധികൃതര്‍ വ്യക്തമാക്കി. 2021ഓടെ 47,000 സോഷ്യല്‍ ഹൗസുകള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ പദ്ധതി.

Scroll To Top