Thursday August 24, 2017
Latest Updates

വീടില്ലാത്തവര്‍ തെരുവില്‍ അലയുന്ന അയര്‍ലണ്ടിലെ പട്ടണങ്ങളില്‍ താമസിക്കാനാളില്ലാതെ രണ്ടരലക്ഷം വീടുകള്‍

വീടില്ലാത്തവര്‍ തെരുവില്‍ അലയുന്ന അയര്‍ലണ്ടിലെ പട്ടണങ്ങളില്‍  താമസിക്കാനാളില്ലാതെ രണ്ടരലക്ഷം വീടുകള്‍

ഡബ്ലിന്‍ :ഭവനങ്ങളില്ലാതെ നൂറുകണക്കിന് ജനങ്ങള്‍ അയര്‍ലണ്ടിലെ നഗരങ്ങളിലെ തെരുവിലലയുമ്പോഴും രാജ്യത്തെ രണ്ടര ലക്ഷത്തോളം വീടുകളില്‍ ആളില്ലെന്ന് റിപോര്‍ട്.പുതിയതായി വീട് വാങ്ങുന്നവരുടെ എണ്ണത്തിലും കാര്യമായ ഇടിവുണ്ട്.

183,312 വീടുകളും അപാര്‍ട്മെന്റുകളും ഒഴിഞ്ഞു കിടക്കുന്നതായാണ് സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്സ് ഓഫിസ് പുറത്തുവിട്ട കണക്ക്.62,148 അവധിക്കാല വസതികളിലും താമസിക്കാനാളില്ലെന്നും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.

കൗണ്ടി കാവനിലെ ബ്ലാക്ക് ലയണിലാണ് ഏറ്റവും കൂടുതല്‍ ആളില്ലാവീടുകളുള്ളത്.ടൗണിലെ പകുതിയിധികം വീടുകളും ശൂന്യമാണ്.രണ്ടാം സ്ഥാനം കൗണ്ടി ലൈട്രിമിലെ കെഷ്‌കാരിഗാനാണ്.ഇവിടെ 45.6 ശതമാനം വീടുകളിലാണ് ആളില്ലാത്തത്.ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്തു കൗണ്ടി കെറിയാണ്(43.1 ശതമാനം).
വീടുകളുടെ എണ്ണത്തില്‍ 2011നും 2016നുമിടയില്‍ 0.4ശതമാനം വര്‍ധനയാണ് ഉണ്ടായത്.2011മായി താരതമ്യം ചെയ്യുമ്പോള്‍ ശൂന്യമായ ഭവനങ്ങളുടെ എണ്ണത്തില്‍ 15ശതമാനം കുറവ് വന്നതായാണ് സിഎസ്ഒ റിപോര്‍ട്ട്

Scroll To Top