Monday October 22, 2018
Latest Updates

ഹെല്‍പ് ടു ബൈ സ്‌കീം പിന്‍വലിക്കല്‍ പ്രഖ്യാപനം വിനയായി ;ഭവനവില കുതിക്കുന്നു

ഹെല്‍പ് ടു ബൈ സ്‌കീം പിന്‍വലിക്കല്‍ പ്രഖ്യാപനം വിനയായി ;ഭവനവില കുതിക്കുന്നു

ഡബ്ലിന്‍ :ഹെല്‍പ് ടു ബൈ സ്‌കീം പിന്‍വലിക്കുമെന്ന അനൗദ്യോഗിക പ്രഖ്യാപനത്തിന്റെ പേരില്‍ വീടുകള്‍ക്ക് വില കൂടുന്നു.ഒരാഴ്ച കൊണ്ട് 5000 യൂറോ വരെയാണ് കൂടിയത്.ഫലപ്രദമായ മറ്റ് നടപടികള്‍ സ്വീകരിക്കാതെ ഹെല്‍പ് ടു ബൈ പദ്ധതി നിര്‍ത്തിയത് ഭവനമന്ത്രിയുടെ അപക്വമായ ഇടപെടലായാണ് കരുതുന്നത്. ഈ നടപടി ഭവനമേഖലയെ വിലക്കയറ്റത്തിലെത്തിച്ചെന്ന ആക്ഷേപം വിവിധ കോണുകളില്‍ നിന്നുയര്‍ന്നുകഴിഞ്ഞു.

ഡബ്ലിന്‍ നഗര മേഖലയില്‍ 350000യൂറോ വിലനിന്ന പ്രോപ്പര്‍ട്ടിക്ക് ഒറ്റമാസത്തിനുള്ളില്‍ 5000 യൂറോ ഉയര്‍ന്നതായാണ് വിവരം.സര്‍ക്കാരിന്റെ ടാക്‌സ് ഇന്‍സെന്റീവ് സ്വീകരിക്കുന്നതിനായി വാങ്ങലുകാര്‍ കൂട്ടത്തോടെയെത്തിയതാണ് വിലക്കയറ്റത്തിനു കാരണമായതെന്നാണ് കരുതുന്നത്.പ്രോപ്പര്‍ട്ടി വില അടുത്ത ബജറ്റുവരെ കൂടുമെന്നു വിദഗ്ധര്‍ പറയുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വിലയില്‍ രണ്ടു ശതമാനം ഉയരുമെന്നാണ് സൂചന.ഭവനമേഖലയിലെ വിദഗ്ദര്‍ പറയുന്നു.

ഹെല്‍പ് ടു ബൈ സ്‌കീം നിര്‍ത്തുമെന്ന മന്ത്രിയുടെ പ്രസ്താവന ആദ്യ വാങ്ങലുകാരെയും ആശങ്കയിലാഴ്ത്തി.നേരത്തെ പ്രഖ്യാപിച്ച കാലാവധിയ്ക്കും രണ്ടു വര്‍ഷം മുമ്പേ പദ്ധതി പിന്‍വലിക്കുന്നത് മുന്നില്‍ക്കണ്ട് ആദ്യ വാങ്ങലുകാരെല്ലാം ഒരുമിച്ചു മാര്‍ക്കറ്റിലെത്തി എന്നാണ് ചിലരുടെ അവകാശവാദം.. അതിലൂടെയാകാം വിലക്കയറ്റമുണ്ടായതെന്നാണ് കരുതുന്നത്.

ഹെല്‍പ് ടു ബൈ എന്ന സൈമണ്‍ കോവ്നെയുടെ പദ്ധതി ഭവന വിപണിയിലെ വിനാശകരമായ ചുവടുവെയ്പ്പായിരുന്നുവെന്ന് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് ഫിലിപ്പ് ഫാരല്‍ പറഞ്ഞു.കൈയ്യില്‍ പണമില്ലാത്തവരെ സഹായിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടതെങ്കിലും പണപ്പെരുപ്പമാണ് അത് കൊണ്ടുവന്നത്.ബജറ്റിനു മുമ്പ് മര്‍ഫി അത് പിന്‍വലിക്കുക തന്നെ ചെയ്യും. ബജറ്റിലെ അളവുകോലുകളുടെ പരിധിയനുസരിച്ചായിരിക്കും അത് നടപ്പാക്കുക-ഫാരല്‍ വിശദീകരിച്ചു.

‘അര്‍ബന്‍ ഏരിയാകളില്‍ വില കുതിച്ചുയരും.വിപണി ലേലക്കാരെക്കൊണ്ടും വീട് ആവശ്യമുള്ളവരെക്കൊണ്ടും നിറയും.സ്‌കീം നിര്‍ത്തുന്നതറിഞ്ഞ ഹെല്‍പ് ടു ബൈ പദ്ധതി ഉപഭോക്താക്കളും ആവേശത്തോടെ രംഗത്തെത്തിയിട്ടുണ്ട്.വീടുകളുടെ സപ്ലൈ ഉയരാനുള്ള ഒരു സാധ്യതയും ഇല്ല .അതിനാല്‍ ഡിമാന്റ് അടുത്ത മാസം കൂടുതല്‍ ഉയരും . ജൂലൈ ,ഓഗസ്റ്റ് മാസത്തോടെ രണ്ടു ശതമാനമെങ്കിലും വില കൂടും’-ഫാരല്‍ പറയുന്നു.
400,000 യൂണിറ്റുകള്‍ക്ക് ആവശ്യക്കാരുള്ളപ്പോള്‍ മാര്‍ക്കറ്റിലെത്തുമെന്നു കരുതുന്നത് 18000 വീടുകളാണ്.7270 പേര്‍ക്കാണ് ഹെല്‍പ് ടു ബൈ പ്രകാരം സഹായം നല്‍കിയത്. അവരില്‍ 1679 ക്ലയിമുകള്‍ ഇതിനകം നടത്തി.ഇതിനായി 24.5മില്യണ്‍ നല്‍കി.

മുന്‍ ധനമന്ത്രി മൈക്കിള്‍ നൂനന്‍ ഇതിനായി നീക്കിവെച്ചിട്ടുള്ളത് 50മില്യണ്‍ മാത്രമാണ്.400,000യൂറോ വിലയുള്ള വീടു വാങ്ങുന്നവര്‍ക്ക് 200000 യൂറോ ഇന്‍കം ടാക്സിനിത്തിലും ഡിഐആര്‍ടിയിലുമായി 2019വരെ ഇളവുനല്‍കാനായിരുന്നു പദ്ധതി.ഇത് ധനകാര്യവകുപ്പുദ്യോഗസ്ഥര്‍ അവലോകനം ചെയ്യുകയും പദ്ധതി വിഭജനം നടത്തുകയും ചെയ്തിരുന്നു. ഇത് ദോഷം ചെയ്യുമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
ഹെല്‍പ് ടു ബൈ യ്ക്ക് സമാനമായ പദ്ധതി യുകെയില്‍ ദോഷഫലമുണ്ടാക്കിയതായി ഡിഐടി സര്‍വെ സ്‌കൂള്‍ മാനേജ്മെന്റ് മേധാവി ടോം ഡ്യൂണ്‍ ചൂണ്ടിക്കാട്ടുന്നു.

ഏതായാലും ഭവനം വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ ടാക്‌സ് ഇന്‍സന്റീവിന്റെ പേരില്‍ സമ്മര്‍ദ്ദത്തിലാക്കാനുള്ളതാണ് പുതിയ വാര്‍ത്തകള്‍ എന്ന് ഒരു വിഭാഗം ഉപഭോക്താക്കള്‍ കരുതുന്നുണ്ട്.പദ്ധതി അടുത്ത ബജറ്റില്‍ പിന്‍വലിച്ചാലും. ഭവന മേഖലയില്‍ മറ്റെന്തെങ്കിലും സ്പെഷ്യല്‍ സ്‌കീം,ജനങ്ങള്‍ക്കായി സര്‍ക്കാരിന് നല്കാതിരിക്കാനാവില്ലെന്നും അവര്‍ പ്രതീക്ഷിക്കുന്നു.

Scroll To Top