Friday December 09, 2016
Latest Updates

വീട് വാങ്ങാനിരിക്കുന്നവര്‍ക്ക് പ്രതീക്ഷ വേണ്ട,മോര്‍ട്ട് ഗേജ് ഡിപ്പോസിറ്റ് ഒഴിവാക്കരുതെന്ന് ധനമന്ത്രാലയത്തോട് സെന്‍ട്രല്‍ ബാങ്ക്

വീട് വാങ്ങാനിരിക്കുന്നവര്‍ക്ക് പ്രതീക്ഷ വേണ്ട,മോര്‍ട്ട് ഗേജ് ഡിപ്പോസിറ്റ് ഒഴിവാക്കരുതെന്ന് ധനമന്ത്രാലയത്തോട് സെന്‍ട്രല്‍ ബാങ്ക്

ഡബ്ലിന്‍ :ഭവനവായ്പാനയത്തില്‍ മാറ്റങ്ങള്‍ വേണമെന്ന ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പുനഃപരിശോധിക്കാന്‍ സെന്‍ട്രല്‍ ബാങ്ക്.

ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഹോം ലോണ്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇനിയും പുതിയ നയം രൂപീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് സെന്‍ട്രല്‍ ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ഷാരണ്‍ ഡോണറിയാണ് ആവശ്യപ്പെട്ടത്.ഇപ്പോഴത്തെ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുന്നത് സാമ്പദ് വ്യവസ്ഥയില്‍ അസ്ഥിരത ഉണ്ടാക്കുമെന്നും അവര്‍ ധനകാര്യ മന്ത്രാലയത്തിന് മുന്നറിയിപ്പു നല്‍കി.ഇതോടെ ഭവനനയം

ആദ്യമായി വീടു വാങ്ങുന്നവര്‍, 400,000 യൂറോയുടെ വീടാണ് വാങ്ങാനുദ്ദേശിക്കുന്നത് എങ്കില്‍ 58,000 യൂറോ (ആദ്യ 220,000ന്റെ 10%വും ബാക്കിയുള്ള 180,000ന്റെ 20%വും) ഡെപ്പോസിറ്റ് നല്‍കണമെന്നാണ് നിലവിലെ നിയമം. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കരുത്തുറ്റതാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ നിയമം കൊണ്ടുവന്നിട്ടുള്ളതെന്ന് ഡോണറി പറഞ്ഞു. ഇതില്‍ മാറ്റം വരുത്തുന്നത് നല്ലതിനാകില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് ലോണ്‍ നല്‍കുന്നതില്‍ ഇളവുകള്‍ നല്‍കണമെന്ന് ധനകാര്യ മന്ത്രാലയം ഈയിടെ സെന്‍ട്രല്‍ ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ ഭവനവില കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 6.7% വര്‍ദ്ധിച്ചതായാണ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിന്റെ (സി.എസ്.ഒ) കണക്ക്.

Scroll To Top