Friday October 20, 2017
Latest Updates

കഷ്ടാനുഭവ ആഴ്ച്ച ശുശ്രൂഷകളില്‍ ഐസക്ക് മോര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത പങ്കെടുക്കും

കഷ്ടാനുഭവ ആഴ്ച്ച ശുശ്രൂഷകളില്‍ ഐസക്ക് മോര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത പങ്കെടുക്കും

ഗോള്‍വേ:ഗോള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്സ് പള്ളിയില്‍ കഷ്ടാനുഭവ ആഴ്ച്ച ശുശ്രൂഷകളില്‍ ഡല്‍ഹി ,മൈലാപ്പൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഐസക് മോര്‍ ഒസ്താത്തിയോസ് തിരുമേനി പങ്കെടുക്കും. ഏപ്രില്‍ 15 ശനിയാഴ്ച വൈകിട്ട് 04.30 നു നടക്കുന്ന ഉയിര്‍പ്പ് ശുശ്രുഷകള്‍ക്കും തുടര്‍ന്ന് നടക്കുന്ന വി.കുര്‍ബാനയ്ക്കും അഭിവന്ദ്യ തിരുമേനി പ്രധാന കാര്‍മികത്വം വഹിക്കും .

ഏപ്രില്‍ 7 ന് വെള്ളിയാഴ്ച വൈകിട്ട് 06.30 ന് സന്ധ്യാനമസ്‌കാരത്തോടുകൂടി കഷ്ടാനുഭവ ആഴ്ചയിലെ ശുശ്രൂഷകള്‍ക്ക് തുടക്കം കുറിക്കുന്നു .8 ന് തീയതി രാവിലെ 09.00 മണിക്ക് ഓശാന ശുശ്രൂഷകള്‍ക്കും തുടര്‍ന്ന് നടക്കുന്ന വി .കുര്‍ബാനയ്ക്കും അസിസ്റ്റന്റ് വികാരി റവ .ഫാ .ബിജു പാറേക്കാട്ടില്‍ കാര്‍മ്മികത്വം വഹിക്കുന്നു.

ഏപ്രില്‍ 12 ന് തീയതി ബുധനാഴ്ച വൈകിട്ട് 05.00 മണിക്ക് നടത്തപ്പെടുന്ന പെസഹാ ശുശ്രൂഷകള്‍ക്കും തുടര്‍ന്ന് നടക്കുന്ന പെസഹാ കുര്‍ബാനയ്ക്കും റവ .ഫാ .ബിജു പാറേക്കാട്ടില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതാണ് .14 ന് തീയതി വെള്ളിയാഴ്ച രാവിലെ 08.30 ന് ദുഃഖവെള്ളി ശുശ്രൂഷകള്‍ക്ക് ഫാ .ജേക്കബ് ഫിലിപ്പ് നടയില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതാണ് .

കഷ്ടാനുഭവ വാരത്തോടനുബന്ധിച്ചു അയര്‍ലണ്ടില്‍ സന്ദര്‍ശനം നടത്തുന്ന അഭിവന്ദ്യ തിരുമേനി യാക്കോബായ സഭയിലെ സുറിയാനി പണ്ഡിതരില്‍ അഗ്രഗണ്യനാണ് .ഭരണസാരഥ്യം ഏറ്റതുമുതല്‍ ഭദ്രാസനത്തെ വളര്‍ച്ചയിലേക്ക് നയിക്കാന്‍ അക്ഷീണം യത്നിക്കുന്ന അഭിവന്ദ്യ തിരുമേനി കേരളത്തിന് പുറത്തു വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി പോകുന്ന സഭയിലെ വിദ്യാര്‍ഥികളെ ഒരുമിപ്പിച്ചു നിരവധി വിദ്യാര്‍ഥി സെന്ററുകളും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും നടത്തുന്നതില്‍ ബദ്ധശ്രദ്ധനാണ് .മലങ്കരയുടെ വാനമ്പാടി എന്ന് അപര നാമത്തില്‍ അറിയപ്പെടുന്നയാളാണ് ,തിരുമേനി.

Scroll To Top