Sunday July 23, 2017
Latest Updates

ലീമെറിക്കില്‍ ഒരുക്കധ്യാനം തുടങ്ങി,ഡബ്ലിനില്‍ പെസഹാ വ്യാഴാഴ്ച മുതല്‍

ലീമെറിക്കില്‍ ഒരുക്കധ്യാനം തുടങ്ങി,ഡബ്ലിനില്‍ പെസഹാ വ്യാഴാഴ്ച മുതല്‍

ഡബ്ലിന്‍:ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഏപ്രില്‍ 13, 14, 15 തീയ്യതികളില്‍ (പെസഹ വ്യാഴം, ദു:ഖവെള്ളി, ദു:ഖശനി) എന്നീ ദിവസങ്ങളില്‍ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപെടുന്ന വചന പ്രഘോഷണ ശുശ്രുഷയുടെയും പീഡാനുഭവ തിരുക്കര്മങ്ങളുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

വചന പ്രഘോഷണ ശുശ്രുഷയ്ക്കും പീഡാനുഭവ തിരുക്കര്‍മ്മങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ എത്തിച്ചേര്‍ന്ന ഫാ. ആന്റണി പറങ്കിമാലില്‍ വി.സി. (Divine retreat centre, Kenya) അച്ചനെ സിറോ മലബാര്‍ സഭയുടെ ഡബ്ലിന്‍ ചാപ്ലൈന്സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍, സീറോ മലബാര്‍ സഭ ലീമെറിക് ചാപ്ലയിന്‍ ഫാ. റോബിന്‍ തോമസ്,
ടിബി മാത്യു (കൈക്കാരന്‍),സാജു മേല്‍പറമ്പില്‍ (Retreat Program Co-ordinator), ജോബി ജോണ്‍ ചാമക്കാല എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ലീമെറിക്കില്‍ ഒരുക്ക ധ്യാനം തുടങ്ങി

സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ വാരാചരണത്തിനു മുന്നോടിയായുള്ള ഒരുക്ക ധ്യാനം ഇന്നലെ മുതല്‍ ലീമെറിക്കില്‍ ആരംഭിച്ചു.

ലിമെറിക്ക് സെന്റ് പോള്‍സ് ദേവാലയത്തില്‍ വച്ച് നടക്കുന്ന .ധ്യാനത്തിന് ഫാ.ആന്റണി പറങ്കിമാലില്‍ VC (ഡിവൈന്‍ റിട്രീറ്റ് സെന്റര്‍)യാണ് നേതൃത്വം നല്‍കുന്നത്.

എട്ടാം തിയതി(ഇന്ന്) രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയും ആയിരിക്കും ധ്യാന സമയം.ഒന്‍പതാം തിയതി(നാളെ-ഓശാന ഞായറാഴ്ച ) രാവിലെ 9 നു ആരംഭിക്കുന്ന ധ്യാനം ഓശാന ഞായര്‍ തിരുക്കര്‍മങ്ങളോടെ ഉച്ചകഴിഞ്ഞു 1മണിക്ക് സമാപിക്കും.

Scroll To Top