Sunday February 19, 2017
Latest Updates

ഗാള്‍വേ പള്ളിയില്‍ കഷ്ടാനുഭവആഴ്ച ശുശ്രൂഷകള്‍ മാര്‍ച്ച് 28 മുതല്‍ 

ഗാള്‍വേ പള്ളിയില്‍ കഷ്ടാനുഭവആഴ്ച ശുശ്രൂഷകള്‍ മാര്‍ച്ച് 28 മുതല്‍ 

ഗോള്‍വേ :ഗോള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ കര്‍ത്താവിന്റെ പീഡാനുഭവങ്ങളെ അനുസ്മരിച്ചുകൊണ്ട് കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 4 വരെ നടത്തപ്പെടുന്നു.

മാര്‍ച്ച് 28 ശനിയാഴ്ച രാവിലെ 9.30 ന് യേശുവിന്റെ യെരുശലേം ദേവാലയത്തിലെക്കുള്ള യാത്രയെ അനുസ്മരിച്ചുകൊണ്ട് ഓശാന ശുശ്രൂഷകള്‍ നടത്തപ്പെടുന്നു .വാഴ്ത്തിയ കുരുത്തോലകളും ഏന്തി വിശ്വാസികള്‍ ഓശാന ശുശ്രൂഷയിലും വി .കുര്‍ബാനയിലും സംബന്ധിക്കും.

ഏപ്രില്‍ 1 ബുധനാഴ്ച വൈകിട്ട് 6 മണിക്ക് യേശുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിച്ചുകൊണ്ട് പെസഹ ശുശ്രൂഷകള്‍ നടത്തപ്പെടും.പെസഹ ശുശ്രൂഷകളെ തുടര്‍ന്ന് പെസഹ കുര്‍ബാനയും വി .കുര്‍ബാനനുഭവവും ഉണ്ടായിരിക്കും.നോമ്പില്‍ ആണ്ടു കുമ്പസാരം നടത്തിയ എല്ലാവര്‍ക്കും അന്നേദിവസം വി.കുര്‍ബാന അനുഭവിക്കാവുന്നതാണ്.

ഏപ്രില്‍ 3 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് യേശുവിന്റെ കഷ്ടാനുഭവത്തെയും കുരിശുമരണത്തെയും കബറടക്കത്തെയും അനുസ്മരിച്ചുകൊണ്ട് ദീര്‍ഘമായ ദുഖവെള്ളി ശുശ്രൂഷകള്‍ നടത്തപ്പെടും.ദുഖവെള്ളി ശുശ്രൂഷകള്‍ വൈകുന്നേരം സമാപിക്കുമ്പോള്‍ നാട്ടിലെ പതിവുപോലെ കയ്പുനീരും കഞ്ഞിയും നല്‍കപ്പെടും.

കര്‍ത്താവിന്റെ ഉയര്‍ത്തെഴുന്നെല്‍പ്പിനെ അനുസ്മരിച്ചുകൊണ്ടുള്ള ഉയിര്‍പ്പ് ശുശ്രൂഷകള്‍ ഏപ്രില്‍ 4 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് നടത്തപ്പെടും.ഉയിര്‍പ്പിന്റെ പ്രഖ്യാപനവും തുടര്‍ന്നുള്ള വി .കുര്‍ബാനയും ഉയിര്‍പ്പ് ശുശ്രൂഷകളുടെ പ്രത്യേകതകളാണ്.

കഷ്ടാനുഭവ ആഴ്ച്ച ശുശ്രൂഷകള്‍ക്ക് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് തിരുമേനി ,റവ .ഫാ .സാജു പോട്ടയില്‍ (വൈദീക സെമിനാരി ,വെട്ടിക്കല്‍ ,മുളംതുരുത്തി ),റവ .ഫാ .ജോബിമോന്‍ സ്‌കറിയ (വികാരി ഡബ്ലിന്‍ സെന്റ് .ഗ്രിഗോറിയോസ് പള്ളി ),ഇടവക വികാരി റവ .ഫാ .ബിജു പാറെക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നതാണ് 

ശുശ്രൂഷകള്‍ ക്ലാരിന്‍ബ്രിഡ്ജ് പള്ളി പാരിഷ് ഹാളില്‍ നടത്തപ്പെടുമെന്നു ട്രസ്റ്റി വിനോദ് ജോര്‍ജ് അറിയിച്ചു 

വാര്‍ത്ത :നോബി .സി ,മാത്യു 

Scroll To Top