Tuesday December 06, 2016
Latest Updates

ലീമറിക്കില്‍ വിശുദ്ധ വാര കര്‍മ്മങ്ങള്‍ക്ക് ഒരുക്കങ്ങളായി

ലീമറിക്കില്‍ വിശുദ്ധ വാര കര്‍മ്മങ്ങള്‍ക്ക് ഒരുക്കങ്ങളായി

ലീമറിക്ക് :ലീമറിക്ക് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധവാരത്തോടനുബന്ധിച്ചുള്ള തിരുക്കര്‍മ്മങ്ങള്‍ക്ക് ഒരുക്കങ്ങളായി.പീഡാനുഭവ ശുശ്രൂഷകളും,ധ്യാനവും ഇതോടനുബന്ധിച്ച് നടത്തപ്പെടും.

വിശുദ്ധ വാരം തുടങ്ങുന്ന ഓശാന ഞായറാഴ്ച്ചത്തെ ശുശ്രൂഷകള്‍ വിശുദ്ധ കുര്‍ബാനയോടും ,കുരുത്തോല വിതരണത്തോടും കൂടെ ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് ആരംഭിക്കും.ഫാ,ബിനോയി മുഖ്യ കാര്‍മ്മികത്വം വഹിക്കും. limer hw

ഏപ്രില്‍ 2 ,3 തിയതികളില്‍(പെസഹാ വ്യാഴം,ദുഖവെള്ളി ദിവസങ്ങള്‍ ) ലീമറിക്കിലെസെന്റ് പോള്‍ ഡൂറഡോയില്‍ പള്ളിയില്‍ വെച്ച് നടത്തപ്പെടുന്ന പീഡാനുഭവ ശുശ്രൂഷകള്‍ക്കും ധ്യാനത്തിനും തൃശൂര്‍ പട്ടിക്കാട് ആത്മജ്യോതി ധ്യാന കേന്ദ്രം ഡയറക്റ്റര്‍ ഫാ. ടോമി പുളിന്താനം നേതൃത്വം നല്‍കും.രാവിലെ 10 മണിയ്ക്ക് ആരംഭിക്കുന്ന ശുശ്രൂഷകള്‍ 5 മണിയ്ക്ക് സമാപിക്കും.

കുമ്പസാരത്തിനുള്ള ദിവസമായി നിശ്ചയിച്ചിരിക്കുന്നത് ദുഃഖശനിയാഴ്ച്ചയാണ്.ദുഃഖ:ശനിയാഴ്ച്ചത്തെ തിരുകര്‍മ്മങ്ങള്‍ രാവിലെ 10 മണിയ്ക്ക് ആരംഭിക്കും.

ഉയര്‍പ്പ് തിരുനാളിനോട് അനുബന്ധിച്ചുള്ള തിരുക്കര്‍മ്മങ്ങള്‍ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് ആരംഭിക്കും..

വിശുദ്ധ വാരകര്‍മ്മങ്ങളും ,ധ്യാനവും വിജയിപ്പിക്കാനും ഫലദായകമാക്കാനുമുള്ള ഒരുക്കങ്ങള്‍ ക്രമീകരിച്ചു വരുന്നതായി 
സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ.ഫ്രാന്‍സീസ് നീലങ്കാവില്‍ അറിയിച്ചുhw

Scroll To Top