Monday December 05, 2016
Latest Updates

കോര്‍ക്കിലെ പീഡാനുഭവ ശുശ്രൂഷകളുടെ സമയക്രമം പ്രസിദ്ധീകരിച്ചു

കോര്‍ക്കിലെ പീഡാനുഭവ ശുശ്രൂഷകളുടെ സമയക്രമം പ്രസിദ്ധീകരിച്ചു

 കോര്‍ക്ക് :കോര്‍ക്ക് സീറോ മലബാര്‍ സഭയുടെ ഈ വര്‍ഷത്തെ പീഡാനുഭവ ശുശ്രൂഷകളുടെ സമയക്രമം പ്രസിദ്ധീകരിച്ചു

ഏപ്രില്‍ 2 ന് പെസഹാ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 4 മണിയ്ക്ക് പെസഹാ വ്യാഴാഴ്ച്ചയുടെ ശിശ്രൂഷകള്‍ നടത്തപ്പെടും.മിശിഹാ തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിന്റെ ഓര്‍മ്മ ആചരിച്ചു കൊണ്ട് കുടുംബ കൂട്ടായ്മ പ്രതിനിധികളുടെ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തപ്പെടും.വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം അപ്പം മുറിയ്ക്കല്‍ ശുശ്രൂഷയും ഉണ്ടായിരിക്കും.

ഏപ്രില്‍ 3 ന് ദുഃഖവെള്ളിയാഴ്ച്ച 4 മണിയ്ക്ക് വില്‍ട്ടണ്‍ പള്ളിയിലാണ് പീഡാനുഭവ ശുശ്രൂഷകളും പരിഹാര പ്രദക്ഷിണവും നടത്തപ്പെടുക.

ഏപ്രില്‍ 4 ന് ദുഃഖശനിയാഴ്ച്ചത്തെ ശിശ്രൂഷകളും ഈസ്റ്ററിന്റെ തിരുക്കര്‍മ്മങ്ങളും വൈകിട്ട് 10 മണിയ്ക്ക് വില്‍ട്ടന്‍ സെന്റ് ജോസഫ്‌സ് പള്ളിയില്‍ ആരംഭിക്കും. വിശുദ്ധവാര തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനായി ഏവരെയും ക്ഷണിക്കുന്നതായി ചാപ്ല്യന്‍ റവ.ഫാ.ഫ്രാന്‍സീസ് നീലങ്കാവില്‍ അറിയിച്ചു.

വാര്‍ത്ത:സിറിയക് പി ജോസ് (പി ആര്‍ ഓ ).

Scroll To Top