Monday December 05, 2016
Latest Updates

അയര്‍ലണ്ടിലെ ഹാശാ ശുശ്രൂഷകള്‍ക്ക് അഭിവന്ദ്യ തിരുമേനിമാര്‍ നേതൃത്വം നല്‍കും

അയര്‍ലണ്ടിലെ ഹാശാ ശുശ്രൂഷകള്‍ക്ക് അഭിവന്ദ്യ തിരുമേനിമാര്‍ നേതൃത്വം നല്‍കും

ഡബ്ലിന്‍ : അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഇടവകകളിലെ ഹാശാശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ഇടവക മെത്രാപോലീത്ത അഭിവന്ദ്യ യുഹാനോന്‍ മോര്‍മിലിത്തിയോസ് തിരുമേനി ഇന്ന് വൈകിട്ട് 6.50 നും, കൊല്ലം മേഖലയുടെ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ മാത്യൂസ് മോര്‍ തെവോദോസിയോസ് തിരുമേനി 21/03/16 തിങ്കളാഴ്ച വൈകിട്ട് 6.50 നും ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരും.
അയര്‍ലണ്ടിലെ ഡബ്ലിന്‍ ,താലാ,വാട്ടര്‍ഫോര്‍ഡ് ,കോര്‍ക്ക്,ഗാള്‍വേ,സ്വോര്‍ഡ്‌സ് , ദ്രോഹഡാ എന്നിവടങ്ങളിലുള്ള യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് പള്ളികളില്‍ ഹാശാ ആഴ്ചയില്‍ ശുശ്രൂഷകള്‍ ഉണ്ടായിരിക്കുന്നതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു

Scroll To Top