Tuesday December 06, 2016
Latest Updates

കോര്‍ക്കില്‍ നോമ്പുകാല ധ്യാനം സമാപിച്ചു: ദുഖശനി,ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ ഒരുമിച്ച് നടത്തപ്പെടും

കോര്‍ക്കില്‍ നോമ്പുകാല ധ്യാനം സമാപിച്ചു: ദുഖശനി,ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ ഒരുമിച്ച് നടത്തപ്പെടും

കോര്‍ക്ക്:കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കോര്‍ക്കില്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ധ്യാനത്തിന് സമാപനമായി.വില്‍ട്ടണ്‍ സെന്റ് ജോസഫ്‌സ് പള്ളിയില്‍ നടത്തപ്പെട്ട ധ്യാനത്തിന് ഫാ.ജോബി കാച്ചപ്പിള്ളി നേതൃത്വം നല്‍കി.
എല്ലാ ദിവസവും രാവിലെ ആരംഭിച്ച ധ്യാനം ദിവ്യകാരുണ്യ ആരാധനയോടെ സമാപിച്ചു.കോര്‍ക്കിലും പരിസര പ്രദേശങ്ങളില്‍ നിന്നുമുള്ള വിശ്വാസി സമൂഹം ഒന്നടങ്കം ധ്യാനത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.oshaosh

പെസഹാ വ്യാഴം,ദുഃഖവെള്ളി ദിവസങ്ങളിലെ ശുശൂഷകള്‍ ഉച്ചകഴിഞ്ഞ് 4 മണിയ്ക്കും ദു:ഖശനി,ഈസ്റ്റര്‍ ദിവസങ്ങളിലെ ശുശ്രൂഷകള്‍ ഒന്നിച്ച് മാര്‍ച്ച് 26 നു ശനിയാഴ്ച വൈകിട്ട് 5.15 നും ആരംഭിക്കുമെന്ന് സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ ഫാ.ഫ്രാന്‍സീസ് നീലങ്കാവില്‍ അറിയിച്ചു

വാര്‍ത്ത: ലിജോ ജോസഫ്

Scroll To Top