Wednesday December 07, 2016
Latest Updates

പാത്രിയാര്‍ക്കീസ് ബാവയ്‌ക്ക് നേരെ ചാവേറാക്രമണം,സംരക്ഷണ സേന തടഞ്ഞതിനാല്‍ ബാവ രക്ഷപ്പെട്ടു 

പാത്രിയാര്‍ക്കീസ് ബാവയ്‌ക്ക് നേരെ ചാവേറാക്രമണം,സംരക്ഷണ സേന തടഞ്ഞതിനാല്‍ ബാവ രക്ഷപ്പെട്ടു 
ഡമാസ്‌കസ് :സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭായുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയ്‌ക്ക് നേരെ ചാവേറാക്രമണം. ആക്രമണത്തില്‍ നിന്നും ബാവ കഷ്ടിച്ചു രക്ഷപ്പെട്ടു. ചാവേറായി വന്ന ഭീകരനും ബാവയുടെ അംഗരംക്ഷകനും ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കേരളത്തിലെ യാക്കോബായ സഭ ഉള്‍പ്പെടെയുള്ള സുറിയാനി സഭകളുടെ പരമാധ്യക്ഷനാണ് പാത്രിയാര്‍ക്കീസ് ബാവ.

ബാവയുടെ ജന്മസ്ഥലമായ സിറിയയിലെ ഖാമിഷ്‌ലിയിലാണ് ആക്രമണം നടന്നത്. ഓട്ടോമാന്‍ കൂട്ടക്കുരുതി നടന്ന സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ശരീരത്തില്‍ ബോംബുഘടിപ്പിച്ചെത്തിയ ചാവേറാണ് പാത്രിയാര്‍ക്കീസ് ബാവയെ വധിക്കാന്‍ ശ്രമിച്ചത്. ബാവയുടെ സുരക്ഷക്കായുള്ള സുതുറോ എന്ന പ്രത്യേക സംരക്ഷണ സേന ചെറുത്തു നിന്നതുകൊണ്ടാണ് ചാവേറിന് അദ്ദേഹത്തിന്റെ അടുത്തെത്താന്‍ കഴിയാതിരുന്നത്. ലക്ഷ്യത്തിലെത്തും മുന്‍പു തന്നെ ചാവേര്‍ പൊട്ടിത്തെറിച്ചു മരിച്ചു. സ്‌ഫോടനത്തില്‍ അ‌ഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് സൂചനകളില്ല. എന്നാല്‍ ഐസിസ് ഭീകരരും നിലവിലുള്ള സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നവരും ഏറെയുള്ള മേഖലയാണ് സ്‌ഫോടനം നടന്ന സ്ഥലമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

Scroll To Top