Friday December 15, 2017
Latest Updates

അയര്‍ലണ്ടില്‍ ഇത് ചരിത്രം ,ബ്‌ളാഞ്ചാര്‍ഡ്‌സ്ടൗണ്‍ മാസ്സ് സെന്ററില്‍ 28 കുട്ടികളുടെ പ്രഥമദിവ്യകാരുണ്യ  സ്വീകരണം 29 ശനിയാഴ്ച

അയര്‍ലണ്ടില്‍ ഇത് ചരിത്രം ,ബ്‌ളാഞ്ചാര്‍ഡ്‌സ്ടൗണ്‍ മാസ്സ് സെന്ററില്‍ 28 കുട്ടികളുടെ പ്രഥമദിവ്യകാരുണ്യ  സ്വീകരണം 29 ശനിയാഴ്ച

ഡബ്ലിന്‍ :അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ ഏറ്റവും അധികം കുട്ടികള്‍ ഒന്നിച്ച് പ്രഥമദിവ്യകാരുണ്യം സ്വീകരിക്കുന്ന മാസ് സെന്ററായി ബ്‌ളാഞ്ചര്‍ഡ്സ്ടൗണ്‍ മാറുന്നു.എണ്ണത്തിന്റെ കാര്യത്തില്‍ കേരളത്തിലെ പ്രമുഖ ഇടവകകളോടൊപ്പം ചേരുകയാണ് ഇത്തവണ ബ്‌ളാഞ്ചാര്‍ഡ്‌സ്ടൗണ്‍ മാസ്സ് സെന്റ്റര്‍

ബ്‌ളാഞ്ചാര്‍ഡ്‌സ്ടൗണ്‍ മാസ്സ് സെനററില്‍ നിന്നും 28 കുട്ടികളാണ് ഏപ്രില്‍ 29 ന് ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 2.15 ന് ബ്ലാക്ക്‌സ് ടൌണ്‍ സെന്റ് മേരീസ് സെര്‍വെന്റ് ദേവാലയത്തില്‍ വെച്ച് പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുന്നത്.

തിരുകര്‍മ്മങ്ങളില്‍ എറണാകുളം അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ ബിഷപ്പ് മാര്‍. ജോസ് പുത്തന്‍വീട്ടില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ബിനോയി മാത്യു, ഫാ. ജോര്‍ജ് കളപ്പുരയ്ക്കല്‍, ഫാ. ജോസഫ് മാക്കോതകാട്ട് എന്നിവര്‍ നേതൃത്വം നല്‍കും.
പരിപാടിയുടെ വിജയത്തിലേക്കായി ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍ മാസ്സ് സെന്റര്‍ സെക്രട്ടറി തോമസ് ആന്റണി, കൈക്കാരന്മാരായ സാജു മേല്പറമ്പില്‍, സാലി പോള്‍ , പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ജോബി, ഹെഡ്മാസ്റ്റര്‍ പിന്റു ജേക്കബ്, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍, മാതാ പിതാക്കള്‍, കമ്മറ്റി അംഗങ്ങള്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.

പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ശേഷം St. Paragrains GAA Club ല്‍ വച്ച് സ്‌നേഹവിരുന്ന് ഉണ്ടായിരിക്കും.

തിരുക്കര്‍മ്മങ്ങളിലും സ്‌നേഹവിരുന്നിലും പങ്കെടുക്കുവാനും ആദ്യകുര്‍ബ്ബാന സ്വീകരിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ജോസ് ഭരണിക്കുളങ്ങര അറിയിച്ചു.

Scroll To Top