Sunday September 23, 2018
Latest Updates

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വിശുദ്ധ കുര്‍ബ്ബാനയുടെ ആഘോഷപൂര്‍വ്വമായ സ്വീകരണം ഇന്നും നാളെയും 

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വിശുദ്ധ കുര്‍ബ്ബാനയുടെ ആഘോഷപൂര്‍വ്വമായ സ്വീകരണം ഇന്നും നാളെയും 

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ഡബ്ലിനിലെ വിവിധ മാസ് സെന്ററുകളില്‍ ഈ മാസം നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബ്ബാനയുടെ ആഘോഷപൂര്‍വ്വമായ സ്വീകരണത്തിന് ഇന്ന്തുടക്കമാവും.ഇന്ന് രാവിലെ 10 മണിയ്ക്ക് താലയിലും,ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് ബ്‌ളാക്ക് റോക്കിലും അനുരഞ്ജനശുശ്രൂഷയ്ക്ക് ശേഷം കുരുന്നുകള്‍ വിശുദ്ധ കുര്‍ബാന സ്വീകരണം നടത്തും.

തിരുകര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ ബിഷപ് സ്റ്റീഫന്‍ ചിറപ്പണത് നേതൃത്വം നല്‍കും.

ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ബ്‌ളാഞ്ചസ് ടൌണ്‍ സെന്റ് ബ്രിജിത്സ് പള്ളിയിലാണ് ബ്‌ളാഞ്ചസ് ടൌണ്‍ മാസ് സെന്ററിലെ ആദ്യകുര്‍ബാന സ്വീകരണം.സ്വോര്‍ഡ്സിലെ സെന്റ് ഫീനിയന്‍സ് പള്ളിയില്‍ ഞായറാഴ്ച വൈകിട്ട് 4 മണിയ്ക്കാണ് ആദ്യകുര്‍ബാന സ്വീകരണത്തിന്റെ ചടങ്ങുകള്‍ ആരംഭിക്കുക.

Solemn Reception of Holy Eucharist and Parish Feast Day Celebrations

Tallaght – 14th Saturday 2018: 10. 00 am
St. Mark’s Church, Springfield, Tallaght.
Blackrock St. Joseph’s – 14th Saturday 2018: 02.00 pm
Church of the Guardian Angels, Newtownpark Avenue, Blackrock.

Blanchardstown – 15th Sunday 2018 : 01.00 pm
St. Brigid’s Church, Blanchardstown, Dublin 15
Swords – 15th Sunday 2018 : 04.00 pm
St. Finian’s Church, Rivervalley, Swords.

Lucan – 28th Saturday 2018: 02.00 pm
Divine Mercy Church, Lucan.
Phibsborough – 29th Sunday 2018 : 02.00 pm
St. Canice’s Church, Finglas, Dublin 11.

വിവിധ മാസ്സ് സെന്ററുകളിലായി 60 ഓളം കുരുന്നുകളാണ് ആദ്യമായി ഈശോയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. മാസ്സ് സെന്റര്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് ആഘോഷപൂര്‍വ്വമായ ദിവ്യകാരുണ്യ ദിനത്തില്‍ ഒരുക്കിയിരിക്കുന്നത്. തിരുക്കര്‍മ്മങ്ങളിലും സ്‌നേഹവിരുന്നിലും പങ്കെടുക്കുവാനും ആദ്യകുര്‍ബ്ബാന സ്വീകരിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോമലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ MST, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

Scroll To Top