Monday December 05, 2016
Latest Updates

കോര്‍ക്കില്‍ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം മേയ് 3 ന് ഞായറാഴ്ച്ച 

കോര്‍ക്കില്‍ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം മേയ് 3 ന് ഞായറാഴ്ച്ച 

കോര്‍ക്ക് :കോര്‍ക്ക് സീറോ മലബാര്‍ സഭയുടെ കീഴില്‍ വേദപാഠം വിദ്യാര്‍ഥികളായ ഏഴു പേര്‍ മേയ് 3 ന് ഞായറാഴ്ച്ച  ദിവ്യകാരുണ്യം സ്വീകരിക്കുന്നു. ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 4 മണിയ്ക്ക് വില്‍ട്ടന്‍ സെന്റ് ജോസഫ്‌സ് പള്ളിയിലാണ് കൂദാശാ സ്വീകരണം.

സീറോ മലബാര്‍ സഭയില്‍ 2005 മുതല്‍ മാമോദീസായോടോപ്പം സ്ഥൈര്യലേപനം,വി.കുര്‍ബാന എന്നി കൂദാശകളും നല്‍കി വരുന്നുണ്ട്.എന്നാല്‍ ആഘോഷമായ കുര്‍ബാന സ്വീകരണം കുട്ടിയ്ക്ക് എട്ടോ ഒന്‍പതോ വയസാകുമ്പോള്‍ കുമ്പസാരം എന്ന കൂദാശയ്ക്ക് ശേഷമാണ് നടത്താറുള്ളത്.ഈ പൌരസ്ത്യ പാരമ്പര്യത്തിന്റെ ഭാഗമായാണ്  കോര്‍ക്കിലെ കുരുന്നുകളും  ദിവ്യകാരുണ്യം സ്വീകരിക്കുന്നത്.
ആന്‍ഡ്രിയ ജോണ്‍ ,ക്രിസ് തോമസ്,സെലസ്റ്റ്യന്‍ സോജി,അനു തോമസ്,ഡാനി സിബി ,ഐലീന്‍ വിത്സണ്‍,ആന്‍ വിത്സണ്‍ .എന്നിവരാണ് ആദ്യമായി ഈശോയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.

ഇതോടനുബന്ധിച്ച് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് സീറോ മലബാര്‍ ചാപ്ല്യന്‍ ഫാ.ഫ്രാന്‍സീസ് നീലങ്കാവില്‍,ഫാ.പോള്‍ തെറ്റയില്‍,ഫാ.ജെയ്‌സണ്‍ കുത്തനാപ്പിള്ളി എന്നിവര്‍ കാര്‍മികത്വം വഹിക്കും.
വാര്‍ത്ത:സിറിയക്ക് പി ജോസ് (പി ആര്‍ ഒ )

Scroll To Top