Tuesday January 23, 2018
Latest Updates

ഐറിഷ് സഞ്ചാരികള്‍ വിദേശയാത്രയ്‌ക്കൊരുങ്ങുന്നു, ഇഷ്ടരാജ്യം സ്‌പെയിന്‍

ഐറിഷ് സഞ്ചാരികള്‍ വിദേശയാത്രയ്‌ക്കൊരുങ്ങുന്നു, ഇഷ്ടരാജ്യം സ്‌പെയിന്‍

ഡബ്ലിന്‍:ലോകം കാണാനും ചുറ്റിക്കറങ്ങാനുമായി അയര്‍ലണ്ടിലെ സഞ്ചാരപ്രിയര്‍ ഒരുങ്ങുന്നു. നൂറുകണക്കിന് സഞ്ചാരികളാണ് ഇത്തവണ വിദേശയാത്ര നടത്താന്‍ പോകുന്നത്.രാജ്യത്തെ കൊടും തണുപ്പില്‍ നിന്നും മഴയില്‍ നിന്നും രക്ഷ തേടി സഞ്ചാരികളില്‍ നാലില്‍ മൂന്നു പേരും വിദേശയാത്രകള്‍ക്ക് തയ്യാറെടുക്കുന്നതായാണ് ഈയിടെ നടത്തിയ എ.എ ട്രാവല്‍ ഇന്‍ഷുറന്‍സ് സര്‍വ്വേ വിലയിരുത്തുന്നത്.

കഴിഞ്ഞ വര്‍ഷം ചെലവഴിച്ചതിനേക്കാള്‍ 30% പണം അധികം ചെലവാക്കിയാണത്രേ പലരും ഇത്തവണത്തെ യാത്രകള്‍ നടത്തുന്നത്.ഏകദേശം 3000 യൂറോയോളം അധികം ചെലവഴിച്ചാണ് ഈ യാത്രകള്‍ അതായത് ദേശീയ ശരാശരി ശമ്പളത്തിന് തുല്യം.

സ്‌പെയിനാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ വെക്കേഷന്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യം. ഇവിടുത്തെ ചൂടുള്ള കാലാവസ്ഥയാണ് അതിന് കാരണം. സഞ്ചാരികളില്‍ 25% പേരുടെയും യാത്ര സ്‌പെയിനിലേയ്ക്കാണ്. 24.73% പേര്‍ അയര്‍ലണ്ടില്‍ തന്നെ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നു. മറ്റുള്ളവരില്‍ 8.22% പേര്‍ യു.എസ്.എ, 8.13% ഫ്രാന്‍സ്, 7.64% പോര്‍ച്ചുഗല്‍, 5.52% ഇറ്റലി എന്നിവിടങ്ങളിലായിരിക്കുമത്രേ അവധിക്കാലം ആഘോഷിക്കുന്നത്

Scroll To Top