Thursday February 23, 2017
Latest Updates

ഡബ്ലിനിലെ ഹോളി ആഘോഷം മാര്‍ച്ച് 26 ന് സ്റ്റില്‍ഓര്‍ഗന്‍ ഇന്ഡസ്ട്രിയല്‍ പാര്‍ക്കില്‍

ഡബ്ലിനിലെ ഹോളി ആഘോഷം മാര്‍ച്ച് 26 ന് സ്റ്റില്‍ഓര്‍ഗന്‍ ഇന്ഡസ്ട്രിയല്‍ പാര്‍ക്കില്‍

ഡബ്ലിന്‍ :പരമ്പരാഗത ഇന്ത്യന്‍ ഉത്സവമായ ഹോളി മാര്‍ച്ച് 26 ന് ഡബ്ലിനില്‍ വൈവിധ്യപൂര്‍ണ്ണമായ ചടങ്ങുകളോടെ ആഘോഷിക്കും.സ്റ്റില്‍ഓര്‍ഗന്‍ ഇന്ഡസ്ട്രിയല്‍ പാര്‍ക്കിലെ ഹോളി അവന്യൂവിലുള്ള ജി എ എ ക്ലബ്ബിലാണ് മാര്‍ച്ച് 26 ശനിയാഴ്ച്ച ഉച്ചയ്ക്ക് 11 മുതല്‍ 4 വരെയാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
പ്രമുഖ ഇന്ത്യന്‍ സംഘടനയായ ഹിന്ദു കള്‍ച്ചറല്‍ സെന്റര്‍ നേതൃത്വമെടുത്ത് സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഓഫ് കളേഴ്‌സിനോട് അനുബന്ധിച്ച് വിവിധ കലാപരിപാടികള്‍ ,നൃത്യനൃത്യങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

നിറം പൂശാനുള്ള ചായക്കൂട്ടുകള്‍ ആഘോഷസ്ഥലത്ത് ലഭ്യമായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.പ്രവേശനം ടിക്കറ്റ് മുഖേന നിയന്ത്രിക്കുന്നതാണ്. ടിക്കറ്റുകളുടെ വില്‍പ്പന ആരംഭിച്ചിട്ടുണ്ട്.മാര്‍ച്ച് 15 വരെ 6 യൂറോ നിരക്കില്‍ ടിക്കറ്റ് ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Scroll To Top