Sunday December 04, 2016
Latest Updates

എച്ച് ഐ വി വൈറസുകളെ പട്ടിണിക്കിട്ട് കൊന്ന് എയ്ഡ്‌സിനെ തുരത്താമെന്ന് ശാസ്ത്രജ്ഞര്‍

എച്ച് ഐ വി വൈറസുകളെ പട്ടിണിക്കിട്ട് കൊന്ന് എയ്ഡ്‌സിനെ തുരത്താമെന്ന് ശാസ്ത്രജ്ഞര്‍

എയ്ഡ്‌സിനു കാരണമായ എച് ഐ വി വൈറസുകളെ തുരത്താന്‍ പുതിയ മാര്‍ഗ്ഗവുമായി ശാസ്ത്രജ്ഞര്‍. ശരീരത്തിലെ പോഷകവിതരണ സംവിധാനത്തിലെ പഞ്ചസാര വൈറസുകള്‍ ഭക്ഷിക്കുന്നതു തടയുന്നതിലൂടെ എച് ഐ വി വൈറസുകളെ പട്ടിണിക്കിട്ടു കൊല്ലാമെന്നാണ് നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിന്‍ ആന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്.

ശരീരത്തില്‍ കടന്നു കൂടിയ ശേഷം രോഗ പ്രതിരോധ കോശങ്ങളെ കാര്‍ന്നു തിന്നു നശിപ്പിക്കുകയാണ് എച് ഐ വി വൈറസുകള്‍ ചെയ്യുന്നത്. കോശങ്ങളിലെ പഞ്ചസാരയും, പോഷകങ്ങളും തിന്നു തീര്‍ത്താണ് വൈറസുകള്‍ ശരീരത്തില്‍ അതിജീവിക്കുന്നത്. പ്രതിരോധ കോശങ്ങളില്‍ പഞ്ചസാര വളരെ കൂടിയ അളവില്‍ അടങ്ങിയിരിക്കുന്നതാണ് എച് ഐ വി വൈറസുകളെ ഈ കോശങ്ങളിലേക്ക് കൂടുതലായി ആകര്‍ഷിക്കുന്നത്.

പ്രത്യേകമായി നിര്‍മ്മിച്ചെടുത്ത സംയുക്തത്തിന്റെ സഹായത്തോടെ കോശങ്ങളിലേക്കുള്ള പഞ്ചസാരയുടെ പ്രവാഹത്തില്‍ നിയന്ത്രണം വരുത്തിയാണ് ശാസ്ത്രജ്ഞര്‍ പഠനം നടത്തിയത്. കോശങ്ങളില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതോടെ എച് ഐ വി വൈറസുകളുടെ എണ്ണത്തിലും ഗണ്യമായ കുറവ് വന്നതായാണ് ഗവേശകര്‍ പറയുന്നത്. കണ്ടുപിടുത്തം എയ്ഡ്‌സ് പ്രതിരോധ രംഗത്തിന് വലിയ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്.

 

Scroll To Top