Sunday December 04, 2016
Latest Updates

അയര്‍ലണ്ടില്‍ എയിഡ്‌സ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

അയര്‍ലണ്ടില്‍ എയിഡ്‌സ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ എയ്ഡ്‌സ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായതായി രേഖകള്‍. കഴിഞ്ഞ വര്‍ഷം മാത്രം 498 പേരിലാണ് എച്ച്.ഐ.വി വൈറസ് കണ്ടെത്തിയിരിക്കുന്നത്. 2014ല്‍ നിന്നും 2015ലേയ്‌ക്കെത്തുമ്പോള്‍ ഏകദേശം 25% വര്‍ദ്ധനവാണ് എച്ച്.ഐ.വി ബാധിച്ചവരുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

എച്ച്.ഐ.വി ബാധിച്ചവരില്‍ പകുതിപ്പേര്‍ സ്വവര്‍ഗാനുരാഗികളോ, ബൈസെക്ഷ്വലോ ആയ പുരുഷന്മാരാണ്. മറ്റുള്ളവര്‍ ഹെറ്ററോസെക്ഷ്വല്‍ ആയവരും ഏതാനും പേര്‍ മയക്കുമരുന്നും മറ്റും കൈമാറിയതിലൂടെ എച്ച്.ഐ.വി പിടിപെട്ടവരുമാണ്.

എച്ച്.ഐ.വി ബാധിതരില്‍ 73% പേര്‍ പുരുഷന്മാരും 27% പേര്‍ സ്ത്രീകളുമാണ്. 33 വയസ്സാണ് അസുഖം പിടിപെടുന്നതിന്റെ ശരാശരി പ്രായമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പുറത്തുവിട്ട രേഖകളില്‍ പറയുന്നു.

Scroll To Top