Monday December 05, 2016
Latest Updates

ഫ്രാന്‍സീസ് പാപ്പയുടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയത് 70 ലക്ഷം പേര്‍ (വീഡിയോ )

ഫ്രാന്‍സീസ് പാപ്പയുടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയത് 70 ലക്ഷം പേര്‍ (വീഡിയോ )

FILI3മനീല:ഞായറാഴ്ച്ച രാവിലെ ഫിലിപ്പൈന്‍സ്സിന്റെ തലസ്ഥാനമായ മനീല നഗരം അത്യപൂര്‍വമായ ഒരു വേദിയ്ക്ക് സാക്ഷ്യം വഹിച്ചു.പേപ്പല്‍ ചരിത്രത്തില്‍ അര്‍പ്പിക്കപ്പെട്ടത്തില്‍ ഏറ്റവും അധികം പേര്‍ പങ്കെടുത്ത വിശുദ്ധ കുര്‍ബാനയാണ് മനീലയിലെ റൈസല്‍ പാര്‍ക്കില്‍ ഇന്ന് നടന്നത്.

ശക്തമായി പെയ്തു കൊണ്ടിരുന്ന മഴ വകവെയ്ക്കാതെ എത്തിയ ജനലക്ഷങ്ങള്‍ മനീലയുടെ നഗരവീഥികള്‍ മുഴുവന്‍ കീഴടക്കി.തുറന്ന മൈതാനത്ത് നടത്തപ്പെട്ട വിശുദ്ധ ബലിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്കൊപ്പം മഞ്ഞ പ്ലാസ്റ്റിക് മേല്‍ക്കുപ്പായം കാപ്പയ്ക്കു മേലേ ധരിച്ചാണ് മാര്‍പാപ്പ ചടങ്ങിനെത്തിയത് .

ഒരു രാത്രി മുഴുവന്‍ കാത്തു നിന്നാണ് പ്രധാന മൈതാനത്തെയ്ക്ക് ജനങ്ങള്‍ പ്രവേശിച്ചത്.9 മണിക്കൂര്‍ മുമ്പേ പ്രധാന മൈതാനത്തിന്റെ ഗേറ്റുകള്‍ തുറക്കപ്പെട്ടു.ലക്ഷങ്ങളെ ഉള്‍ക്കൊള്ളുന്ന ആ സ്ഥലം ആദ്യത്തെ മൂന്നു മണിക്കൂറുകള്‍ കൊണ്ട് നിറഞ്ഞു കവിഞ്ഞു.ബാക്കിയുള്ളവര്‍ വലിയ ഇടയനെ കാത്ത് തെരുവുകളില്‍ തമ്പടിച്ചു.FILI 2

60 ലക്ഷത്തിനും 70 ലക്ഷത്തിനും ഇടയ്ക്കുള്ള ജനസംഖ്യയാണ് മനീലയിലെ ഇന്നത്തെ കുര്‍ബാനയില്‍ സംബന്ധിക്കാന്‍ എത്തിയതെന്ന് വത്തിക്കാന്‍ വക്താവ് ഫാ ഫെഡറിക്കോ ലോംബാര്‍ഡി അറിയിച്ചു.മനീലയിലെ സെന്റ് തോമസ് യൂണിവേഴ്‌സിറ്റിയില്‍ കാത്തിരുന്ന ആയിരക്കണക്കിന് യുവജനങ്ങളുടെ കൂട്ടായ്മയിലും പോപ്പ് പങ്കെടുത്തു.

മുമ്പ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അര്‍പ്പിച്ച വിശുദ്ധ ബലിയിലാണ് ഏറ്റവും അധികം പേര്‍ പങ്കെടുത്തിട്ടുള്ളത്.5 ലക്ഷം പേരാണ് അന്ന് കുര്‍ബാനയ്‌ക്കെത്തിയത്.ഒരാഴ്ച്ച നീണ്ടു നിന്ന ഫ്രാന്‍സീസ് പാപ്പയുടെ ഏഷ്യാ സന്ദര്‍ശനം ഇന്ന് സമാപിച്ചു 

 സെന്റ് തോമസ് യൂണിവേഴ്‌സിറ്റിയില്‍ കാത്തിരുന്ന യുവജനങ്ങളുടെ കൂട്ടായ്മ

സെന്റ് തോമസ് യൂണിവേഴ്‌സിറ്റിയില്‍ കാത്തിരുന്ന യുവജനങ്ങളുടെ കൂട്ടായ്മ

 

Scroll To Top