Tuesday December 06, 2016
Latest Updates

ഹിക്വയ്‌ക്കെതിരെ എച്ച് എസ് ഇ :പ്രധാനമന്ത്രി ഇടപെടുന്നു 

ഹിക്വയ്‌ക്കെതിരെ എച്ച് എസ് ഇ :പ്രധാനമന്ത്രി ഇടപെടുന്നു 

ഡബ്ലിന്‍:ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യൂട്ടിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി എന്‍ഡാ കെന്നി രംഗത്ത്. അയര്‍ലണ്ടിലെ പോര്‍ട്ട് ലോയിസ് ആശുപത്രിയില്‍ അഞ്ച് കുട്ടികള്‍ ദാരുണമായി മരിച്ച സംഭവത്തിലാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍. ഇക്കാര്യത്തിലുളള ഹിക്വ അന്വേഷണ റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിക്കാനുളള ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യൂട്ടിന്റെ തീരുമാനത്തിനെതിരെയാണ് പ്രധാനമന്ത്രി എന്‍ഡാകെന്നി  പ്രതീകരിച്ചത്. 

ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രിയുടെ അഭിപ്രായം തന്നെയാണ് തനിക്കെന്നും ഇതിനെകുറിച്ച് അരോഗ്യമന്ത്രി അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും എന്‍ഡാകെന്നി പറഞ്ഞു. ഒരു സര്‍ക്കാര്‍ സംവിധാനത്തിനെതിരെ മറ്റൊരു സര്‍ക്കാര്‍ സംവിധാനം ഇടപെടുന്നത് അംഗീകരിക്കാന്‍ ആകില്ലെന്നാണ് ആരോഗ്യമന്ത്രി ലിയോ വരെദ്ക്കറിന്റെ നിലപാട്. ഇതേ അഭിപ്രായമാണ് പ്രധാനമന്ത്രി എന്‍ഡാ കെന്നിയും പങ്കുവെയ്ക്കുന്നത്. ഇത് മരവിപ്പിച്ച റിപ്പോര്‍ട്ടാണെന്നും ഹിക്വ ബോര്‍ഡ് ഇതുവരെ ഈ റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
നേരത്തെ എച്ച്എസ്ഇ ഡയറക്ടര്‍ ജനറല്‍ ടോണി ഒബ്‌റോയിന്‍ ഈ റിപ്പോര്‍ട്ട പുറത്ത് കൊണ്ടുവരുന്നതിന് കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പ്രധാനമന്ത്രി തന്നെ ഇക്കാര്യത്തില്‍ ഇടപെടുന്നത്.

Scroll To Top