Tuesday February 21, 2017
Latest Updates

നിലവാരം ഉയര്‍ത്താന്‍ അന്തിമ ശാസന ,ഇരുപതിലധികം നഴ്‌സിംഗ് കെയര്‍ ഹോമുകള്‍ അടച്ചു പൂട്ടാനുള്ള പട്ടികയില്‍

നിലവാരം ഉയര്‍ത്താന്‍ അന്തിമ ശാസന ,ഇരുപതിലധികം നഴ്‌സിംഗ് കെയര്‍ ഹോമുകള്‍ അടച്ചു പൂട്ടാനുള്ള പട്ടികയില്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രായമായവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇരുപതിലധികം കെയര്‍ ഹോമുകള്‍ അടച്ചു പൂട്ടുന്നതിന് സര്‍ക്കാര്‍ പദ്ധതി.ഈ സമ്മര്‍ സീസണോടെ ഈ കെയര്‍ ഹോമുകള്‍ അടച്ചു പൂട്ടും. കോര്‍ക്കിലെ ആറും ഡബ്ലിനിലെ രണ്ട് കെയര്‍ ഹോമുകളും അടച്ചു പൂട്ടുന്നവയില്‍ ഉള്‍പ്പെടുന്നു. ടിപ്പെററി, കാവന്‍, ലോത്ത്, ക്ലെയര്‍ എന്നിവടങ്ങളിലെ രണ്ട് വീതം കെയര്‍ ഹോമുകളും. ലീഷാം, കെറി, മോണാഗന്‍, വാട്ടര്‍ഫോര്‍ഡ്, വെക്‌സ്‌ഫോര്‍ഡ് എന്നിവടങ്ങളിലെ ഓരോ കെയര്‍ ഹോമുകളും അടച്ചു പൂട്ടുന്നവയില്‍ ഉള്‍പ്പെടുന്നു. 

ഹിക്വ നിബന്ധനകള്‍ പ്രകാരമുള്ള നിലവാരമില്ലാത്ത കെയര്‍ ഹോമുകളാണ് അടച്ചു പൂട്ടുന്നത്. ഇതോടെ ഈ കെയര്‍ ഹോമുകളിലെ അന്തേവാസികളെ മറ്റ് കെയര്‍ ഹോമുകളിലേക്ക് മാറ്റേണ്ടി വരും. 

അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്ന കെയര്‍ ഹോമുകള്‍ ജൂലൈയ്ക്ക് മുമ്പ് നിലവാരം മെച്ചപ്പെടുത്തണമെന്ന് ഹിക്വ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. അല്ലാത്ത പക്ഷമാണ് കെയര്‍ ഹോമുകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടത്. 

അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്ന കെയര്‍ ഹോമുകളില്‍ പലതും നൂറ് വര്‍ഷത്തിലധികം പഴക്കമുള്ളവയാണ്. ഹിക്വ നിബന്ധന പ്രകാരമുള്ള നിലവാരത്തിലേക്ക് അവയുടെ പ്രവര്‍ത്തനം ഉയര്‍ത്തുന്നതിനു കുറഞ്ഞത് 300 മില്യന്‍ യൂറോയെങ്കിലും വേണ്ടി വരുമെന്ന് ഫിനഫാള്‍ നേതാവും മുന്‍ ആരോഗ്യമന്ത്രിയുമായ മൈക്കല്‍ മാര്‍ട്ടിന്‍ പറഞ്ഞു. അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്ന കെയര്‍ ഹോമുകളിലെ നിലവാര തകര്‍ച്ച നേരത്തെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നി പറഞ്ഞു. ഇവയുടെ നിലവാരം ഉയര്‍ത്തുന്നതിനായി കഴിഞ്ഞ വര്‍ഷം 36 മില്യന്‍ യൂറോ അനുവദിച്ചു. വരും വര്‍ഷങ്ങളില്‍ ഘട്ടം ഘട്ടമായി 122.34 മില്യന്‍ യൂറോ കൂടി അനുവദിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. 

Scroll To Top