Saturday June 24, 2017
Latest Updates

നേപ്പാള്‍ കൊടുമുടിയില്‍ കാണാതായ തായ് വാന്‍ യുവാവിനെ 47 ദിവസത്തിനുശേഷം രക്ഷപ്പെടുത്തി

നേപ്പാള്‍ കൊടുമുടിയില്‍ കാണാതായ തായ് വാന്‍ യുവാവിനെ  47 ദിവസത്തിനുശേഷം രക്ഷപ്പെടുത്തി

കാഠ്മണ്ടു:നേപ്പാള്‍ കൊടുമുടിയില്‍ കാണാതായ  തായ്വാന്‍യുവാവിനെ 47 ദിവസത്തിനുശേഷം രക്ഷപ്പെടുത്തി.എന്നാല്‍ ഇയാളുടെ വനിതാ സുഹൃത്ത് ഏതാനം ദിവസം മുമ്പേ മരിച്ചു.ലിയാങ് ഷെങ്(21)നെ വെള്ളച്ചാട്ടത്തിനടുത്ത് കണ്ടെത്തുകയായിരുന്നുവെന്ന് ഏഷ്യന്‍ ട്രക്കിങ് ഏജന്‍സി ഉദ്യോഗസ്ഥന്‍ മാധവ് ബസ്നെറ്റ് പറഞ്ഞു.

ഇയാളെ ഹെലികോപ്ടറില്‍ കാഠ്മണ്ടുവിലെത്തിച്ചു. ഇയാളുടെ വനിതാ സുഹൃത്ത് ലിയു ചെന്‍ ചുനിന്റെ മൃതദേഹം തലസ്ഥാനത്തേക്കു കൊണ്ടു പോയി.ഗണേശ് ഹിമല്‍ പാതയിലെ ട്രക്കിങിനിടെയാണ് ഇരുവരും മഞ്ഞു കാറ്റില്‍പ്പെട്ടു വെള്ളച്ചാട്ടത്തില്‍ പതിച്ചത്.താരതമ്യേന ആള്‍ത്തിരക്കില്ലാത്ത റൂട്ടാണിത്’ മാധവ് പറഞ്ഞു.ആദ്യ ദിവസങ്ങളില്‍ കഴിക്കാനുള്ള ഭക്ഷണം ഇരുവര്‍ക്കും കൈവശം ഉണ്ടായിരുന്നു.എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഉപ്പും വെള്ളവും മാത്രമായിരുന്നു ഭക്ഷണം.ആരെങ്കിലും രക്ഷിക്കാന്‍ എത്തുമെന്ന പ്രതീക്ഷയിലുള്ള കാത്തിരുപ്പ് പക്ഷെ വനിതാ സുഹൃത്തിന്റെ മരണത്തിന് ശേഷമാണുണ്ടായത്.രക്ഷാപ്രവര്‍ത്തകര്‍ എത്തുമ്പോഴേയ്ക്കും അവര്‍ മരിച്ചിട്ട് മൂന്ന് ദിവസം കഴിഞ്ഞിരുന്നു.

ഏതാനം ദിവസത്തെ തിരച്ചലിന് ശേഷം കാലാവസ്ഥ രൂക്ഷമായതിനെ തുടര്‍ന്ന് തിരച്ചില്‍ നിര്‍ത്തി.എന്നാല്‍ പിന്നീട് തെളിഞ്ഞ കാലാവസ്ഥയില്‍ നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.ചുമപ്പ് നിറമുള്ള ടെന്റ് ദൃശ്യമായതിനെ തുടര്‍ന്ന് രക്ഷാസംഘം ഹെലികോപ്റ്ററില്‍ അവിടെ എത്തുകയായിരുന്നു.

Scroll To Top