Tuesday February 20, 2018
Latest Updates

ടാക്സി ചാര്‍ജ് കൂട്ടി ;എന്നിട്ടും സന്തോഷമില്ലാതെ ഡ്രൈവര്‍മാര്‍

ടാക്സി ചാര്‍ജ് കൂട്ടി ;എന്നിട്ടും സന്തോഷമില്ലാതെ ഡ്രൈവര്‍മാര്‍

ഡബ്ലിന്‍ :ടാക്സി ചാര്‍ജുകള്‍ വര്‍ധിപ്പിച്ചു.സമ്മര്‍ അവധിക്കു പിരിയുന്നതിനു മുമ്പാണ് ലീഗല്‍മെട്രോളജി ബില്‍ ഡെയ്ല്‍ പാസ്സാക്കിയത്.ഇതു പ്രകാരം മൂന്നു ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്.എന്‍എസ്എയുടെ ശുപാര്‍ശയനുസരിച്ചാണ് വര്‍ധന.

2015ലാണ് മുമ്പ് ടാക്സിക്കൂലി കൂട്ടിയത്.ടാക്സി മീറ്ററുകളില്‍ കൃത്രിമം കാട്ടുന്നവര്‍ക്കെതിരെ പെനാല്‍റ്റിക്കും പുതിയ നിയമത്തില്‍ വകുപ്പുണ്ട്.എന്നാല്‍ ടാക്സി മീറ്റര്‍ ഉള്ളതിനാല്‍ ഈ വര്‍ധന ഗുണം ചെയ്യില്ലെന്ന് ഒരു വിഭാഗം ഡ്രൈവര്‍മാര്‍ പറയുന്നു.നിരക്ക് വര്‍ധിച്ചതിനാല്‍ നിലവിലുള്ള മീറ്ററുകള്‍ റീ കാലിബറേറ്റ് ചെയ്യണം. അതിന് 100 യൂറോ വീതം വേണം.

മാത്രമല്ല അത് എന്‍എസ്എഎസ്ഐയുടെ അക്രഡിറ്റഡ് പരിശോധകനെക്കൊണ്ട് സാക്ഷ്യപ്പെടുത്തുകയും വേണം.അതിന് 86യൂറോയാണ് ചെലവ്.ഇനി കാലിബറേഷന്‍ ചെയ്തില്ലെങ്കില്‍ 250യൂറോയാണ് പിഴ.എന്‍എസ്എഎസ്ഐയുടെ സാക്ഷ്യപ്പെടുത്തലില്ലെങ്കില്‍ 80യൂറോയും പിഴ ചുമത്തും.2018 ജനുവരി മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിലെത്തുക.

Scroll To Top