Friday December 09, 2016
Latest Updates

ഐറിഷ് സ്‌കൂളുകളില്‍ മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ക്ക് ശിരോവസ്ത്രം ധരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യമുയരുന്നു

ഐറിഷ് സ്‌കൂളുകളില്‍ മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ക്ക് ശിരോവസ്ത്രം ധരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യമുയരുന്നു

ഡബ്ലിന്‍: ഐറിഷ് സ്‌കൂളുകളിലെ മുസ്ലീം പെണ്‍കുട്ടികള്‍ക്ക് പര്‍ദയും ശിരോവസ്ത്രവും ധരിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യമുയരുന്നു. ട്രിനിറ്റി കോളജ് ലച്ചററും അക്കാദമിക് വിദഗ്ദനുമായ ഡോ. അലി സെലിമാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നത്. ഐറിഷ് ഇമാം കൌണ്‍സിലിന്റെ മുന്‍ സെക്രട്ടറി ജനറല്‍ കൂടിയാണ് അലി സെലിം. അയര്‍ലണ്ടിലെ പ്രമുഖ കത്തോലിക് സ്‌കൂളുകള്‍ മുസ്ലീം കുട്ടികളെ മതപരമായ വസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഹിജാബ് അഥവാ ശിരോവസ്ത്രം മുസ്ലീങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. ഇത് ധരിക്കാന്‍ അനുവദിക്കാത്തത് നീതിയല്ലെന്നും. ഐറിഷ് സ്‌കൂളുകള്‍ എല്ലാ വിഭാഗം കുട്ടികളെയും ഉള്‍ക്കൊള്ളുന്ന ഡ്രസ് കോഡ് സ്വീകരിക്കണമെന്നും അലി സെലിം ആവശ്യപ്പെട്ടു. 

ശിരോവസ്ത്രം ധരിക്കുന്നതിന് അയര്‍ലണ്ടില്‍ നിയമപരമായ വിലക്കില്ലെങ്കിലും ഭൂരിപക്ഷം സ്‌ക്കൂളുകളും ഇത് അനുവദിക്കാറില്ല. മുസ്ലീം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നത് പിഇ ക്ലാസുകള്‍ക്ക് തടമാകുമെന്നാണ് വാദമെങ്കില്‍ പിഇ ക്ലാസുകള്‍ക്ക് മാത്രം ധരിക്കാന്‍ സാധിക്കുന്ന പ്രത്യേക സ്‌പോര്‍ട്‌സ് ഹിജാബ് ലഭ്യമാണെന്ന് അലി സെലിം വ്യക്തമാക്കി. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന മുസ്ലീം വനിതകള്‍ സാധാരണ ഇത്തരം സ്‌പോര്‍ട്‌സ് ഹിജാബ് ധരിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Scroll To Top