Sunday December 11, 2016
Latest Updates

ഡബ്ലിനില്‍ മുസ്‌ലിം സ്ത്രീകള്‍ക്കു നേരെ വംശീയാതിക്രമം പതിവാകുന്നു

ഡബ്ലിനില്‍ മുസ്‌ലിം സ്ത്രീകള്‍ക്കു നേരെ വംശീയാതിക്രമം പതിവാകുന്നു

ഡബ്ലിന്‍: നഗരത്തിലെ ബസില്‍ മുസ്‌ലിം സ്ത്രീക്കു നേരെ വംശീയാതിക്രമം. ഈജിപ്തില്‍ നിന്നും അയര്‍ലണ്ടിലേയ്ക്കു കുടിയേറിയ എല്‍ഹാം ഒസ്മാനാണ് (23) ഹിജാബ് ധരിച്ചതിന്റെ പേരില്‍ ദുരനുഭവം. ഐറിഷ് പൗരത്വമുള്ളയാളുമാണ് എല്‍ഹാം.

ഏതാനം വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്കും സിഹൃത്തിനും മോശം അനുഭവം നേരിടേണ്ടി വന്നതെന്നും ഇപ്പോഴും അതില്‍ വ്യത്യാസം ഒന്നും ഉണ്ടായിട്ടില്ലെന്നും എല്‍ഹാം പറയുന്നു. വീട്ടിലേയ്ക്കുള്ള ബസ് യാത്രയ്ക്കിടെ ഏഴ് പെണ്‍കുട്ടികള്‍ ഇവരെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു. ഹിജാബ് ധരിക്കുന്നത് ‘ബോര്‍’ ആണ് എന്നു പറഞ്ഞായിരുന്ന്രേത അധിക്ഷേപം.

വസ്ത്രം വലിച്ചു കീറാന്‍ ശ്രമിക്കുകയും സുഹൃത്തിന്റെ തലയില്‍ അടിക്കുകയും ചെയ്ത അക്രമികള്‍ ഇവരെ ബസിറങ്ങിയ ശേഷം പിന്തുടരുകയും ചെയ്തു. സംഭവത്തിനു ശേഷം സുഹൃത്തിനുണ്ടായ മാനസിക പ്രശ്‌നങ്ങള്‍ ഇന്നും തുടരുകയാണെന്നു പറഞ്ഞ എല്‍ഹാം, അക്രമികളെ പിടികൂടാന്‍ ഗാര്‍ഡയ്ക്ക് കഴിഞ്ഞില്ല എന്നും ചൂണ്ടിക്കാട്ടി.

Scroll To Top