Thursday December 08, 2016
Latest Updates

യൂറോപ്യന്‍ യൂണിയനിനെതിരെ ഐറിഷ് പ്രസിഡണ്ടിന്റെ രൂക്ഷവിമര്‍ശനം :അഭയാര്‍ഥികളെ അപായപ്പെടുത്തുന്നതാണെന്നും സംശയങ്ങള്‍ 

യൂറോപ്യന്‍ യൂണിയനിനെതിരെ ഐറിഷ് പ്രസിഡണ്ടിന്റെ രൂക്ഷവിമര്‍ശനം :അഭയാര്‍ഥികളെ അപായപ്പെടുത്തുന്നതാണെന്നും സംശയങ്ങള്‍ 

ഡബ്ലിന്‍;മെഡിറ്ററേനിയന്‍ മേഖലയിലെ കുടിയേറ്റക്കാരോട് യൂറോപ്യന്‍ യൂണിയന്‍ പുലര്‍ത്തുന്ന നിലപാടുകളെ അതിരൂക്ഷമായി വിമര്‍ശിച്ച് ഐറിഷ് പ്രസിഡണ്ട് മൈക്കില്‍ ഡി ഹിഗിന്‍സ്.യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാരോട് പുലര്‍ത്തുന്ന നയം നാണംകെട്ടതും അപര്യാപ്തവുമാണെന്ന് ഐറിഷ് പ്രസിഡണ്ട് ആരോപിച്ചു.

ആംനസ്റ്റി ഇന്റര്‍ നാഷണലിന്റെ അന്താരാഷ്ട്ര കൌണ്‍സില്‍ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു കൊണ്ട് ഐറിഷ് പ്രസിഡണ്ട് നടത്തിയ പ്രസംഗം ലോക മാധ്യമങ്ങളുടെ പോലും ശ്രദ്ധ പിടിച്ചു പറ്റികഴിഞ്ഞു.കഴിഞ്ഞ ദിവസം മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി മരിച്ച മുന്നൂറില്‍ അധികം പേരെ അനുസ്മരിച്ചു കൊണ്ട് ‘അനിവാര്യമായ കുടിയേറ്റങ്ങളില്‍ ‘മനുഷ്യാവകാശങ്ങള്‍’സംരക്ഷിക്കാതെ പോകുന്നത് കാണാതിരിക്കാനാവില്ലെന്ന് ഹിഗിന്‍സ് പറഞ്ഞു.കഴിഞ്ഞ വര്‍ഷം ഇങ്ങനെ പാലായനം ചെയ്ത കുടിയേറ്റക്കാരില്‍ 51% പേരും കുട്ടികളാണ്.ഹിഗിന്‌സ് പറഞ്ഞു.

അതേ സമയം തുര്‍ക്കി,ലിബിയ ,പാക്കിസ്ഥാന്‍ എന്നി രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥി പ്രവാഹത്തെ സംബന്ധിച്ചു കൂടുതല്‍ കരുതല്‍ സ്വീകരിക്കുവാന്‍ യൂറോപ്പ് തയാറെടുക്കണമെന്ന് യൂ എന്നിന്റെ റഫ്യൂജികള്‍ക്ക് വേണ്ടിയുള്ള ഹൈക്കമ്മീഷന്‍ അഭ്യര്‍ഥിച്ചു.

മെഡിറ്ററേനിയന്‍ മേഖലയില്‍ കൂടിയെത്തുന്ന കുടിയേറ്റക്കാരെ അപായപ്പെടുത്താന്‍ വരെ ചില ശക്തികള്‍ ശ്രമിക്കുന്നു എന്ന ആരോപണം ഉയരുന്നതിനിടയിലാണ് ഐറിഷ് പ്രസിഡണ്ട് ഉയര്‍ത്തുന്ന ശബ്ദം വേറിട്ട് നില്ക്കുന്നത്,ചെയ്യുന്നുണ്ട് എന്നവകാശപ്പെടുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ പോലും പേരിനു മാത്രമായാണ് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ചെയ്യുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു.കുടിയേറ്റത്തെ തടഞ്ഞു നിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.എന്നാല്‍ മെഡിറ്ററേനിയനിലെ ഏറ്റവും മികച്ച രക്ഷാപ്രവര്‍ത്തനം നടത്തുന്ന രാജ്യമായി അയര്‍ലണ്ട് മാറി കഴിഞ്ഞിട്ടുണ്ട്.

Scroll To Top